Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മലയാറ്റൂര്‍

കുരിശുമലകയറാന്‍ മലയാറ്റൂരേയ്ക്ക്

14

എറണാകുളം ജില്ലയിലെ ഒരു ചെറുനഗരമാണ് മലയാറ്റൂര്‍, ക്രൈസ്തവരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. മലയെന്നും ആറെന്നും ഊരെന്നുമുള്ള മൂന്നു പദങ്ങള്‍ ചേര്‍ന്നാണ് മലയാറ്റൂരെന്ന സ്ഥലനാമമുണ്ടായത്. പേരുപോലെതന്നെ മലപ്രദേശങ്ങളും ആറുമെല്ലാമുള്ള മനോഹരമായ സ്ഥലമാണിത്. പശ്ചിമഘട്ടത്തിനും പെരിയാര്‍ നദിയ്ക്കും ഇടയില്‍ക്കിടക്കുന്ന ഈ പ്രദേശം അതിന്റെ പേരിനെ മുഴുവനായും അന്വര്‍ത്ഥമാക്കുന്നുണ്ട്.

യേശുവിന്റെ ശിഷ്യനായിരുന്ന സെന്റ് തോമസ് പ്രാര്‍ത്ഥിയ്ക്കാന്‍ തിരഞ്ഞെടുത്ത സ്ഥലമെന്ന നിലയിലാണ് മലയാറ്റൂര്‍ പ്രശസ്തമാക്കുന്നത്, ഇവിടുത്തെ സെന്റ് തോമസ് പള്ളിയില്‍ വര്‍ഷാവര്‍ഷം ആയിരക്കണക്കിന് തീര്‍ത്ഥാടകരമാണ് എത്താറുള്ളത്.  ഏറണാകുളവും കാലടിയുമാണ് മലയാറ്റൂരിനടുത്തുള്ള പട്ടണങ്ങള്‍. എറണാകുളത്തുനിന്നും 52 കിലോമീറ്ററും കാലടിയില്‍ നിന്നും 10 കിലോമീറ്ററുമാണ് ഇങ്ങോട്ടുള്ള ദൂരം. സെന്റ് തോമസ് പള്ളി, ചര്‍ച്ച് ഓഫ് മേരി ഇമ്മാക്കുലേറ്റ്, സെന്റ് സെബാസ്റ്റ്യന്‍ പള്ളി, ദുര്‍ഗാ ദേവി ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍. മഹാഗണി തോട്ടം, മൂലംകുഴി എന്നിവയാണ് മലയാറ്റൂരിലെ മറ്റ് ആകര്‍ഷണകേന്ദ്രങ്ങള്‍.

മലയാറ്റൂരിനെക്കുറിച്ച് കൂടുതല്‍

ക്രൈസ്തവരെ സംബന്ധിച്ച് മതപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണിത്. പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും മലയാറ്റൂരിലെത്താം. മലയാറ്റൂര്‍ മലമുകളില്‍ നിന്നാല്‍ അകലെ പെരിയാര്‍ നദിയുടെ മനോഹരമായ ദൃശ്യം കാണാം. കേരളത്തിന്റെ എല്ലാഭാഗത്തുനിന്നും എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണ് മലയാറ്റൂര്‍. വര്‍ഷം മുഴുവന്‍ വലിയ കുഴപ്പമില്ലാത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറുള്ള്. കനത്ത മഴയുള്ള സമയങ്ങളില്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. കാരണം മലയാറ്റൂരിലെ പ്രധാന ആകര്‍ഷണം കുരിശുമല കയറ്റമാണ്, മഴയുമ്പോള്‍ മലകയറ്റം അത്ര സുഖകരമാകില്ല. ശീതകാലമാണ് യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.

നല്ല രുചിയേറിയ നാടന്‍ ഭക്ഷണം കിട്ടുന്ന സ്ഥലമാണ് മലയാറ്റൂര്‍. ചെറിയ ഭക്ഷണക്കടകള്‍ ഇവിടവിടെയുണ്ട്, കൂടാതെ ഇന്ത്യന്‍ കോഫീ ഹൗസും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈസ്റ്റര്‍, ക്രിസ്മസ് സമയമാകുന്നതോടെ മലയാറ്റൂര്‍ ആകെ തിരക്കില്‍ മുങ്ങും. ഈ സമയത്ത് താല്‍ക്കാലിക ഭക്ഷണക്കടകളും, പലതരം വസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റാളുകളുമെല്ലാം വഴിയരികുകളിലെമ്പാടുമുണ്ടാകും.

മലയാറ്റൂര്‍ പ്രശസ്തമാക്കുന്നത്

മലയാറ്റൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മലയാറ്റൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മലയാറ്റൂര്‍

  • റോഡ് മാര്‍ഗം
    കേരളത്തിന്റെ എല്ലാഭാഗത്തുനിന്നും റോഡുമാര്‍ഗ്ഗം സുഖകരമായി എത്താവുന്ന സ്ഥലമാണ് മലയാറ്റൂര്‍. കൊച്ചി ബസ് സ്റ്റാന്റില്‍ നിന്നും കാലടിയില്‍ നിന്നുമെല്ലാം ഇങ്ങോട്ട് ഇഷ്ടംപോലെ സര്‍ക്കാര്‍, സ്വാകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    എറണാകുളമാണ് മലയാറ്റൂരിനടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള തീവണ്ടികളെല്ലാം എറണാകുളം സ്‌റ്റേഷനില്‍ നിര്‍ത്തും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുവരുന്ന തീവണ്ടികളും എറണാകുളത്ത് സ്‌റ്റോപ്പുള്ളവയാണ്. തീവണ്ടിയിറങ്ങിയാല്‍ ബസിലോ, ടാക്‌സിയിലോ മലയാറ്റൂരേയ്ക്ക് പോകാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് മലയാറ്റൂരിന് അടുത്തുള്ളത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയിലോ, എറണാകുളം നഗരത്തിലെത്തിയശേഷം ബസിലോ മലയാറ്റൂരേയ്ക്ക് യാത്രചെയ്യാം. വിമാനത്താവളത്തില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരമേയുള്ളു മലയാറ്റൂരേയ്ക്ക്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri