കേരളത്തിലങ്ങോളമിങ്ങോളം എത്തിപ്പെടാൻ ഏറ്റവും മികച്ച മാര്‍ഗം കെഎസ്ആർടിസി ബസുകളാണ്. ഏതു റൂട്ടിലേക്കും കണക്ഷന്‍ ബസുകളും സർവീസുകളും ഉണ്ട് എന്നതാണ് ഇതിനു കാരണം. ഇപ്പോഴിതാ,
പത്തനംതിട്ടയിൽ നിന്നും വയനാട്ടിലേക്ക് ഇത്തരത്തിൽ ഒരു ബസ് സർവീസ് കെഎസ്ആർടിസിസി നടത്തുന്നുണ്ട്. വയനാട്ടിലേക്ക് പോകാനും തിരികെ വരാനും ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്പെടുത്താൻ പറ്റിയ യാത്രയാണിത്.
വയനാടൻ റോക്കറ്റ് എന്നു വിളിക്കുന്ന ഈ സർവീസ് പത്തനാപുരക്കു നിന്നും ആരംഭിച്ച് പത്തനംതിട്ട, കോഴഞ്ചേരി തിരുവല്ല ,ചങ്ങനാശ്ശേരി, കോട്ടയം, കൂത്താട്ടുകുളം, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, കുറ്റിപ്പുറം, കോഴിക്കോട്, താമരശ്ശേരി, അടിവാരം,കൽപ്പറ്റ, പനമരം റൂട്ടിലാണ് ഈ ബസ് സര്‍വീസ് നടത്തുന്നത്. സമയം, ടിക്കറ്റ് നിരക്ക്, ബുക്കിങ് തുടങ്ങിയ കാര്യങ്ങൾ വിശദമായി വായിക്കാം.
പത്തനംതിട്ടയിൽ നിന്നും മൂവാറ്റുപുഴ-കോട്ടയം- കോഴിക്കോട് വഴി വയനാട് മാനന്തവാടി സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് ആണിത്.

പത്തനാപുരം- മാനന്തവാടി സൂപ്പർഫാസ്റ്റ് ബസ്
പത്തനാപുരത്തു നിന്നും ഉച്ചയ്ക്ക് 2.00 മണിക്ക് പുറപ്പെടുന്ന ബസ് രാത്രി 1.55ന് മാനന്തവാടിയിൽ എത്തും.
02:00 PM : പത്തനാപുരം
02:20 PM : കോന്നി
02:45 PM : പത്തനംതിട്ട
03:00 PM : കോഴഞ്ചേരി
03:20 PM : തിരുവല്ല
03:35 PM : ചങ്ങനാശ്ശേരി
04:05 PM : കോട്ടയം
05:30 PM : മൂവാറ്റുപുഴ
07:40 PM : തൃശ്ശൂർ
11:15 PM : കോഴിക്കോട്
11:55 PM : താമരശ്ശേരി
12:20 AM : അടിവാരം
01:15 AM : കൽപ്പറ്റ
01:40 AM : പനമരം
01:55 AM : മാനന്തവാടി
മാനന്തവാടി-പത്തനാപുരം സൂപ്പർഫാസ്റ്റ് ബസ്
മാനന്തവാടിയിൽ നിന്നും ഉച്ചയ്ക്ക് 12.35ന് പുറപ്പെടുന്ന ബസ് അന്ന് രാത്രി 12.45 ന് പത്തനാപുരത്ത് എത്തും.
12:35 PM : മാനന്തവാടി
12:50 PM : പനമരം
01:25 PM : കൽപ്പറ്റ
02:45 PM : താമരശ്ശേരി
03:45 PM : കോഴിക്കോട്
06:20 PM : കുന്ദംകുളം
07:20 PM : തൃശൂർ
09:15 PM : മൂവാറ്റുപുഴ
10:45 PM : കോട്ടയം
11:10 PM : ചങ്ങനാശ്ശേരി
11:30 PM : കോഴഞ്ചേരി
12:00 AM : പത്തനംതിട്ട
12:20 AM : കോന്നി
12:45 AM : പത്തനാപുരം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












