സ്കൂള്‍, ഓഫീസ് സമയത്ത് എത്തിച്ചേരുന്ന ബസ് സർവീസുകൾ എന്നും യാത്രക്കാർക്ക് ഒരു അനുഗ്രഹമാണ്. പ്രത്യേകിച്ച്, എറണാകുളം പോലുള്ള നഗരത്തിലേക്ക് പലവിധ ആവശ്യങ്ങൾക്കായി മറ്റു ജില്ലകളിൽ നിന്നും രാവിലെ എത്തിപ്പെടേണ്ട സാഹചര്യങ്ങളിൽ. അത്തരത്തിലൊന്നാണ് പത്തനാപുരം ഡിപ്പോയുടെ മെട്രോ റൈഡർ. പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ മൂന്ന് ജില്ലകളിലെ യാത്രക്കാർക്ക് ഒരേപോലെ സഹായകരമാകുന്ന സർവീസാണ് പത്തനാപുരത്തിന്റെ സ്വന്തം മെട്രോ റൈഡർ.
പത്തനാപുരത്ത് നിന്നും രാവിലെ 05:55 ന് പുറപ്പെട്ട് കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, മല്ലപ്പള്ളി, കറുകച്ചാൽ, കോട്ടയം, ഏറ്റുമാനൂർ, കടുത്തുരുത്തി, തലയോലപ്പറമ്പ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ വഴി വൈറ്റില ഹബ്ബിൽ എത്തിച്ചേരുന്ന ഫാസ്റ്റ് പാസഞ്ചർ സർവീസ് നിരവധി യാത്രക്കാരാണ് ആശ്രയിക്കുന്നത്. പത്തനംതിട്ടയിൽ നിന്നും രാവിലെ കോട്ടയത്തും പത്തരയ്ക്ക് മൻപ് എറണാകുളത്തും എത്തിച്ചേരുവാൻ ഈ സർവീസ് സഹായിക്കുന്നു.

പത്തനാപുരം, കോന്നി, പത്തനംതിട്ട
കോഴഞ്ചേരി , മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് 8:30 ന് കോട്ടയത്ത് എത്താന്‍ സാധിക്കുന്ന സർവീസിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും,കോട്ടയം മെഡിക്കൽ കോളേജിലേക്കും കോട്ടയം കേന്ദ്രീകരിച്ചുള്ള മറ്റു വിദ്യാഭ്യാസ സ്ഥലങ്ങളിലും ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുത്താം. ഈ സർവിസ് ഉപയോഗിച്ച് കണക്ഷൻ ബസ്സിൽ കയറിയാൽ 9:30 മണിക്ക് മുൻപായി മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ എത്താൻ സാധിക്കും.
കൂടാതെ, 10:30 മണിക്ക് മുൻപായി വൈറ്റില ഹബ് എത്തുന്നതിനാൽ വൈറ്റില ഹബ്ബിൽ നിന്നും കൊടുങ്ങല്ലൂർ,ഗുരുവായൂർ, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കണക്ഷൻ ബസുകൾ കിട്ടും. തിരികെ വൈകിട്ട് 3.50 ന് വൈറ്റിലയിൽ നിന്ന് മടങ്ങുമ്പോൾ ഈ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും പ്രയോജനപ്പെടുത്താം. തൃപ്പൂണിത്തുറ,കാഞ്ഞിരമറ്റം,തലയോലപറമ്പ്,
ഏറ്റുമാനൂർ,കോട്ടയം,ചെങ്ങനാശ്ശേരി,തിരുവല്ല,
കോഴഞ്ചേരി,പത്തനംതിട്ട,കോന്നി റൂട്ടിൽ പോകേണ്ടവർക്ക് ഡയറക്റ്റ് ആയി ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ സഹായിക്കും.
പത്തനാപുരം-കോട്ടയം- വൈറ്റില ഫാസ്റ്റ് പാസഞ്ചർ ബസ് സമയം
05:55 AM പത്തനാപുരം
06:40 AM പത്തനംതിട്ട
07:00 AM കോഴഞ്ചേരി
07:25 AM മല്ലപ്പള്ളി
08:30 AM കോട്ടയം
09:00 AM ഏറ്റുമാനൂർ
09:20 AM കടുത്തുരുത്തി
09:50 AM തൃപ്പൂണിത്തുറ
10:15 AM വൈറ്റില.
വൈറ്റില ഹബ് - കോട്ടയം ഫാസ്റ്റ് പാസഞ്ചർ
തുടർന്ന് 10.40ന് എറണാകുളത്ത് നിന്ന് അടുത്ത സർവീസ് ആരംഭിച്ച് 12:40 ന് കോട്ടയത്ത് എത്തുന്ന വിധത്തിൽ കോട്ടയം - വൈറ്റില ഫാസ്റ്റ് പാസഞ്ചർ ആയും ഇത് സർവീസ് നടത്തുന്നു. വൈറ്റില, തൃപ്പൂണിത്തുറ, കാഞ്ഞിരമാറ്റം, തലയോലപ്പറമ്പ്, ഏറ്റുമാനൂർ വഴിയാണ് യാത്ര. തുടര്‍ന്ന് 1.40 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് 03:40 ന് വൈറ്റിലയിൽ എത്തിച്ചേരും, ഏറ്റുമാനൂർ, തലയോലപ്പറമ്പ്, കാഞ്ഞിരമാറ്റം, തൃപ്പൂണിത്തുറ വഴിയാണ് യാത്ര.
വൈറ്റില ഹബ് - കോട്ടയം- പത്തനാപുരം ഫാസ്റ്റ് പാസഞ്ചർ
03:50 PM വൈറ്റില ഹബ്
04:25 PM തൃപ്പൂണിത്തുറ
05:25 PM ഏറ്റുമാനൂർ
06:15 PM കോട്ടയം
06:45 PM ചങ്ങനാശ്ശേരി
07:10 PM തിരുവല്ല
07:50 PM പത്തനംതിട്ട
08:40 PM പത്തനാപുരം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














