Search
  • Follow NativePlanet
Share
» »കുറഞ്ഞ ചെലവിൽ ആഢംബര കപ്പൽ യാത്ര; കെഎസ്ആർടിസി പയ്യന്നൂർ- കൊച്ചി പാക്കേജ്

കുറഞ്ഞ ചെലവിൽ ആഢംബര കപ്പൽ യാത്ര; കെഎസ്ആർടിസി പയ്യന്നൂർ- കൊച്ചി പാക്കേജ്

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സാധാരണക്കാർക്ക് പ്രാപ്യമാക്കിയ യാത്രകളിലൊന്നാണ് ആഢംബര കപ്പലിലുള്ള കടൽ യാത്ര. കുറഞ്ഞ ചെലവിൽ ആഢംബര കപ്പലിൽ കയറുവാനും മണിക്കൂറുകളോളം കടലിൽ സഞ്ചരിച്ച് സൂര്യാസ്തമയവും രുചികരമായ ഭക്ഷണവും ഒപ്പം ആഘോഷങ്ങളുമായി ചെലവഴിക്കുവാനും കെഎസ്ആർടിസി യാത്രകള്‍വഴി സാധിച്ചത് ആയിരക്കണക്കിന് യാത്രക്കാർക്കാണ്. എന്നാൽ ഇങ്ങനെയൊരു പാക്കേജ് ഉണ്ടായിട്ടും കാസർകോഡ് ഭാഗത്തു നിന്നും യാത്രകൾ ഷെഡ്യൂൾ ചെയ്തിരുന്നില്ല.

ഇപ്പോഴിതാ, കെ എസ്ആർ ടി സി പയ്യന്നൂർ ബജറ്റ് ടൂറിസം സെല്ലും കപ്പൽ യാത്രകൾ തുടങ്ങിയിരിക്കുകയാണ്. കാസർകോഡ്, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, ചെറുപുഴ തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികള്‍ക്ക് കൊച്ചിയിൽ പോയി നെഫിർറ്റിറ്റി ആഢംബര കപ്പലിൽ കടലിലിറങ്ങാനും ആഘോഷിക്കുവാനുമുമുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. നവംബർ മാസത്തിലെ യാത്രാ പ്ലാനുകളിൽ ഇതും കൂട്ടിച്ചേർക്കാം.

Payyanur- Kochi Cruis Ship Travel Package BY KSRTC

നവംബർ 28 വ്യാഴാഴ്ച പയ്യന്നൂരിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര പുറപ്പെടും. പകൽ കൊച്ചിയിൽ കപ്പലിൽ കയറി അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാം. കേരളാ ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ കീഴിലുള്ള നെഫിർറ്റിറ്റി കപ്പൽ യാത്രയ്ക്കു മാത്രമല്ല, കാഴ്ചയ്ക്കും കേമനാണ്. കെഎസ്ആർടിസിയുടെ പാക്കേജിൽ പോകുന്നവവർക്ക് അഞ്ച് മണിക്കൂറാണ് ആകെ കപ്പലിൽ ചെലവഴിക്കാൻ സാധിക്കുന്ന സമയം.

കടൽക്കാഴ്ചകൾ കണ്ടിരിക്കാൻ സാധിക്കുന്ന ഡെക്ക്, സൂര്യാസ്തമയം സുഖകരമായി ആസ്വദിക്കാനുള്ള സ്ഥലം, കുട്ടികൾക്ക് ബോറടിക്കാതിരിക്കാൻ കളിസ്ഥലം, ബാങ്ക്വറ്റ് ഹാൾ, ബാർ ലൗഞ്ച്, ത്രീഡി തിയേറ്റർ, ഓഡിറ്റോറിയം, സ്വീകരണ ഹാൾ, ഭക്ഷണ ശാല, എന്നിങ്ങനെ ഒരുപാട് സൗകര്യങ്ങള്‍ ഇതിലുണ്ട്. മൂന്നു നിലകളുള്ള കപ്പലിന് 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുണ്ട്.

കപ്പൽ യാത്രകൾ ഭയമുള്ള കാരണത്താൽ നിങ്ങൾ പോകാതിരിക്കുകയാണെങ്കിൽ അതിന്‍റെ ആവശ്യമില്ല. കാരണം ഏറ്റവും മികച്ച സുരക്ഷാ സൗകര്യങ്ങളാണ് ഈ ആഢംബര കപ്പലിൽ ക്രമീകരിച്ചിട്ടുള്ളത്. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ എന്നിവ ഇതിലുണ്ട്.
പയ്യന്നൂരിൽ നിന്നുള്ള യാത്ര കൊച്ചിയിലെതി, അവിടുന്നാണ് കപ്പലിൽ കയറുന്നത്. മുതിർന്നവര്‍ക്ക് 4780 രൂപയും കുട്ടികൾക്ക് (5-10 വയസ്സ്) 2470 രൂപയുമാണ് നിരക്ക്.

കപ്പൽ യാത്ര കൂടാതെ പയ്യന്നൂരിൽ നിന്നും മുകാംബിക ക്ഷേത്രം, കുടജാദ്രി, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം എന്നീ തീർത്ഥാടന കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ച് തീർത്ഥയാത്രയും സംഘടിപ്പിക്കുന്നു, നവംബർ 30 ന് പയ്യന്നൂരിൽ നിന്ന് രാത്രി പുറപ്പെട്ട് ഡിസംബർ ഒന്നാം തിയതി രാത്രിയോടെ മടങ്ങിയെത്തും. 1230 രൂപയാണ് ഒരാൾക്കുള്ള യാത്ര ചിലവ്.
യാത്രകളെക്കുറിച്ച് അറിയുവാനും ബുക്കിങ്ങിനും 9745534123, 8075823384 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc cruise travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+