Search
  • Follow NativePlanet
Share
» »മൂന്നാറിൽ രണ്ട് ദിനം, 17 സ്ഥലങ്ങൾ, ഒറ്റപ്പാക്കേജ്.. മറയൂരും കാന്തല്ലൂരും കാണാൻ വേറെ ട്രിപ്പ് വേണ്ട

മൂന്നാറിൽ രണ്ട് ദിനം, 17 സ്ഥലങ്ങൾ, ഒറ്റപ്പാക്കേജ്.. മറയൂരും കാന്തല്ലൂരും കാണാൻ വേറെ ട്രിപ്പ് വേണ്ട

എത്ര കണ്ടാലും മടുക്കാത്ത ഭംഗിയാണ് മൂന്നാറിന്. ഓരോ യാത്രയിലും ഓരോ നിറവും രൂപവും. ഇവിടെത്തന്നെയാണോ നേരത്തെ വന്നതെന്നു പോലും നമ്മെ സംശയിപ്പിക്കുന്ന വിധത്തിൽ ഓരോ കാഴ്ചയിലും മൂന്നാർ മാറും. ഈ കാഴ്ചകളിലേക്ക് നമ്മുടെ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിനൊപ്പം ഒരു യാത്ര പ്ലാൻ ചെയ്താലോ. വേനൽചൂടിൽ നിന്നു രക്ഷപെട്ട് ഇടുക്കിയുടെ തണുപ്പിലേക്ക് ഒരു യാത്ര.

പയ്യന്നൂര്‍ കെഎസ്ആർടിസിയുടെ ഈ മാസത്തെ യാത്രകളില്‍ പ്രധാനപ്പെട്ട ഒന്നാണ് പയ്യന്നൂർ- മൂന്നാർ - കാന്തല്ലൂർ- മറയൂർ പാക്കേജ്. വാരാന്ത്യത്തിൽ പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് രണ്ട് ദിവസം ഈ സ്ഥലങ്ങളിലെല്ലാം കറങ്ങി ആസ്വദിച്ച് തിങ്കളാഴ്ച പുലർച്ചെ മടങ്ങിയെത്തുന്ന വിധത്തിലാണ് ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത്. അവധി എടുക്കാതെ എങ്ങനെ യാത്ര ചെയ്യാം എന്നാഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല പാക്കേജാണ്.

Payyanur KSRTC Munnar-kanthallor-Marayoor 2 Days Package

രണ്ട് ദിവസത്തിൽ മൂന്നാറിലെയും മറയൂരിലെയും ഒപ്പം കാന്തല്ലൂരിലെയും പ്രധാന സ്ഥലങ്ങളെല്ലാം കണ്ട് ഒരു രാത്രി അവിടെ ചെലവഴിച്ച് , മൂന്നാറിന്‍റെ തണുപ്പ് ആസ്വദിച്ചുള്ള യാത്ര ബജറ്റിന്‍റെ കാര്യത്തിലും ഭയപ്പെടുത്തില്ല. സാധാരണ ഇങ്ങനെ താമസം അടക്കമുള്ള പാക്കേജിനു വേണ്ട നിരക്കിനേക്കാൾ കുറ‍ഞ്ഞ ട്രിപ്പായിരിക്കും ഇത്. കാണുന്ന സ്ഥലങ്ങളുടെ എണ്ണവും ഇതിൽ കൂടുതലുണ്ട്.

ഫെബ്രുവരി 21 വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് യാത്ര പയ്യന്നൂര്‍ ഡിപ്പോയിൽ നിന്ന് ആരംഭിക്കും. പിറ്റേന്ന് ശനിയാഴ്ച രാവിലെ മൂന്നാർ എത്തി അന്നു തന്നെ കാഴ്ചകൾ കാണാനിറങ്ങും.
മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളിലെവെള്ളച്ചാട്ടം, ജീപ്പ് സഫാരി, ഓഫ്രോഡ് യാത്ര, വ്യൂ പോയിന്‍റ് എന്നിവ ഉൾപ്പെടെ ഒൻപതോളം സ്ഥലങ്ങൾ ആദ്യ ദിവസം കാണും.

ഗവൺമെന്‍റ് ബോട്ടാണിക്കല്‌ ഗാർഡൻ
മറയൂർ ശർക്കര ഫാക്ടറി
ജീപ്പ് സഫാരി
മുരുഗമല ഓഫ്റോഡ്
ഇരച്ചിൽപാറ വെള്ളച്ചാട്ടം
കാന്തല്ലൂർ ഫ്രൂട്ട് ഗാർഡൻ
ബ്രഹ്മരം പോയിന്‍റ്
മുനിയറ
മറയൂർ ചന്തനക്കാട് എന്നിവയാണ് ആദ്യ ദിവസത്തെ സ്ഥലങ്ങള്‍.
കൂടാതെ, രാത്രി മൂന്നാറിന്‍റെ കുളിരിൽ അതിമനോഹരമായ ഒരു ക്യാംപ് ഫയറും ഒരുക്കിയിട്ടുണ്ട്.

രണ്ടാം ദിവസം മൂന്നാറിനും സമീപത്തെയും കാഴ്ചകളാണ് കാണുന്നത്. ദേവികുളം റൂട്ടിലെ പ്രധാന കാഴ്ചകളും ശാന്തൻപാറ, ചതുരംഗപ്പാറ ഉൾപ്പെടെ എട്ട് ഇടങ്ങളാണ് ഒറ്റപ്പകലിൽ കണ്ടുതീർക്കുന്നത്. ഉച്ചഭക്ഷണം അടിമാലിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്,

മൂന്നാര്‍
സിഗ്നൽ പോയിന്‍റ്
ലോക്ക് ഹാർട്ട് ഫോട്ടോ പോയിന്‍റ്
ഗ്യാപ് റോഡ് വ്യൂ പോയിന്‍റ്
മലൈക്കള്ളൻ ഗുര
ആനയിറങ്കൽ ഡാം
ശാന്തൻപാറ
പൊന്മുടി ഡാം എന്നിവയാണ് രണ്ടാമത്തെ ദിവസം മൂന്നാറിൽ കാണുന്നത്.

ഇതെല്ലാം കഴിഞ്ഞ് വൈകുന്നേരം ആറ് മണിക്ക് മടക്കയാത്ര ആരംഭിക്കുവാൻ കഴിയുന്ന വിധത്തിലാണിത് ക്രമീകരിച്ചിരിക്കുന്നത്. പിറ്റേന്ന് ഫെബ്രുവരി 24 തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ പയ്യന്നൂരിൽ എത്തും.
യാത്രയെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും ഫോൺ- കൂടുതൽ വിവരങ്ങൾ, ടിക്കറ്റ് നിരക്ക്, യാത്രാ ബുക്കിങ് എന്നീ കാര്യങ്ങൾക്ക് ഫോൺ- 8075823384, 97455 34123.

പയ്യന്നൂർ- സൈലന്‍റ് വാലി- മലമ്പുഴ പാക്കേജ്

ഇത് കൂടാതെ സൈലന്‍റ് വാലി- മലമ്പുഴ പാക്കേജും പയ്യന്നൂരിൽ നിന്ന് പോകുന്നു. ഫെബ്രുവരി 21 വെള്ളിയാഴ്ച രാത്രി പുറപ്പെട്ട് ശനിയാഴ്ച പകൽ സൈലന്‍റ് വാലിയിലും മലമ്പുഴയിലും ചെലവഴിച്ച് രാത്രി മടങ്ങും.

വനിതാദിന കപ്പൽ യാത്ര

വനിതാദിനത്തിൽ വനിതകൾക്കു മാത്രമായി പയ്യന്നൂരിൽ നിന്ന് ആഢംബര കപ്പൽ യാത്ര പുറപ്പെടുന്നു. കാഞ്ഞങ്ങാട്, നീലേശ്വരം, തളിപ്പറമ്പ തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവ വനിതകൾക്ക് ഏറ്റവും എളുപ്പത്തിൽ കൊച്ചിയിൽ കപ്പൽ കയറിയുള്ള യാത്രയ്ക്കുള്ള അവസരമാണിത്. ഷിപ്പ് പാക്കേജ് 4250 രൂപയാണ്. മറ്റു ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കണം.
മാർച്ച് 07 ന് രാത്രി 9.00 മണിക്ക് പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന യാത്ര 9 ന് രാവിലെ 6.00 മണിക്ക് പയ്യന്നൂരിൽ തിരിച്ചെത്തും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: munnar ksrtc travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+