നാട്ടിലെങ്ങും അന്യായ ചൂട് ആണ്. പകലും രാത്രിയും ഒന്നും വീട്ടിലിരിക്കാൻ പറ്റാത്ത അവസ്ഥ. സ്വാഭാവികമായും വെള്ളച്ചാട്ടം കാണാനും കാട്ടിലേക്ക് കയറാനും കുറച്ച് തണുപ്പ് ആസ്വദിക്കാനും ഒക്ക ആഗ്രഹം വരും. അങ്ങനെ ഈ വേനലിൽ എവിടേക്ക് പോകും എന്ന് ആലോചിച്ചിരിക്കുകയാണോ?ഒന്നല്ല ഇഷ്ടം പോലെ യാത്രകളും പാക്കേജുകളും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുണ്ട്.

കടല്‍ത്തീര യാത്ര
കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ പ്രധാന ബീച്ചുകൾ, കടൽത്തീരങ്ങൾ എന്നിവ കണ്ടുവരുന്ന മികച്ച പാക്കേജാണ് കടല്‍ത്തീര യാത്ര. മുതലാപൊഴി, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, കാപ്പില്‍ ബീച്ച്, താന്നി ബീച്ച്, തങ്കശ്ശേരി വിളക്കുമാടം, തങ്കശ്ശേരി കോട്ട, കൊല്ലം ബീച്ച് എന്നിവിടങ്ങളാണ് കടല്‍ത്തീര യാത്രയിൽ സന്ദർശിക്കുന്നത്. ഒരു പകൽ മുഴുവൻ കൽക്കാഴ്ചകൾ കാണാനും കടലിലിറങ്ങുവാനും ബീച്ചിൽ ആഘോഷിക്കുവാനുമെല്ലാം പറ്റിയ പാക്കേജാണിത്.
മാമലക്കണ്ടം - മൂന്നാര്‍ ഉല്ലാസയാത്ര
കുളത്തൂപ്പുഴയിൽ നിന്ന് ഇനി വരാനുള്ള പ്രധാന യാത്രകളിലൊന്ന് മാമലക്കണ്ടം - മൂന്നാര്‍ ഉല്ലാസ യാത്രയാണ്. കാടിനുള്ളിലൂടെ മാമലക്കണ്ടം കയറി, പ്രകൃതി ഒരുക്കിയിരിക്കുന്ന, പുറം ലോകത്തിന് അദൃശ്യമായ കാഴ്ചകൾ കണ്ട് മൂന്നാറിലേക്ക് തിരിക്കാം. മൂന്നാറിലേക്കുള്ള റൂട്ടും ഇടുവഴി സാഹസികം തന്നെയാണ്. 16 ന് രാവിലെ 3.30ന് മാമലക്കണ്ടം - മൂന്നാര്‍ ഉല്ലാസയാത്ര പുറപ്പെടുന്നു. നിരക്ക് 1310 രൂപയാണ്.
ബീമാപള്ളി, ആറ്റാങ്കര തീര്‍ത്ഥാടനം
നാഗർകോവിലിന് സമീപം സ്ഥിതി ചെയ്യുന്ന യ ആത്മീയ തീർത്ഥാടന കേന്ദ്രമായ ആറ്റാങ്കരയും തിരുവനന്തപുരത്തെ ബീമാപ്പള്ളിയും ഉൾപ്പെടുത്തി ഒരു ഏകദിന യാത്രയും കുളത്തൂപ്പുഴയിൽ നിന്ന് പുറപ്പെടുന്നു. കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ ആളുകൾ സിയാറത്തിനെത്തുന്ന ആറ്റാങ്കര ദർഗാശരീഫ് സന്ദർശിക്കാൻ പറ്റുന്ന അവസരമാണിത്. ഫെബ്രുവരി 18,22,24 തീയതികളില്‍ ബീമാപള്ളി, ആറ്റാങ്കര തീര്‍ത്ഥാടനം പുറപ്പെടും. നിരക്ക് :870 രൂപ
ബുക്കിങ്ങിനായി 8129580903, 0475-2318777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പൊന്മുടി - മങ്കയം യാത്ര
തിരുവനന്തപുരത്തെ ഇക്കോ ടൂറിസം കേന്ദ്രമായ പൊന്മുടിയും ഈ യാത്രയിൽ തന്നെ എളുപ്പത്തിൽ സന്ദർശിക്കാവുന്ന മങ്കയവും ഉൾപ്പെടുത്തിയുള്ള പാക്കേജും ഉണ്ട്. നാട്ടിലിത്ര ചൂട് വന്നിട്ടും അതൊന്നും അറിയാത്ത പൊന്മുടി ഈ സീസണിലെ യാത്രയ്ക്ക് പറ്റിയ ഇടം തന്നെയാണ്. ഫെബ്രുവരി 26 നാണ് പൊന്മുടി - മങ്കയം യാത്ര യാത്ര.
ഇത് കൂടാത, 26 ന് വാഗമണ്‍, ശിവക്ഷേത്ര തീര്‍ത്ഥാടനം എന്നീ യാത്രകളും സംഘടിപ്പിക്കും, ബുക്കിങ്ങിനായി 8129580903, 0475-2318777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













