Search
  • Follow NativePlanet
Share
» »പൂപ്പൊലി കണ്ട് ഒരു ദിവസം വയനാട് കറങ്ങാം, ചെലവ് വെറും 560 രൂപ, ഇപ്പോൾ ബുക്ക് ചെയ്യാം

പൂപ്പൊലി കണ്ട് ഒരു ദിവസം വയനാട് കറങ്ങാം, ചെലവ് വെറും 560 രൂപ, ഇപ്പോൾ ബുക്ക് ചെയ്യാം

വയനാട് ജില്ല ഇപ്പോൾ പൂപ്പൊലിയുടെ മേളത്തിലാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൂക്കളും ചെടികളും പ്രദർശിപ്പിക്കുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് നടക്കുന്നത്. ജനുവരി 1ന് ആരംഭിച്ച പൂപ്പൊലി 15 വരെ നീണ്ടു നിൽക്കും.

വയനാട്ടിലുള്ളവരെ സംബന്ധിച്ച് പൂപ്പൊലി കാണാൻ വരികയെന്നത് വളരെ എളുപ്പമാണ്. എന്നാൽ സമീപ ജില്ലകളിൽ നിന്നുള്ളവർക്ക് അമ്പലവയൽ വരെ വന്ന് മടങ്ങുക എന്നത് അത്ര എളുപ്പമല്ല. മാത്രമല്ല, ഇവിടം വരെ വന്നിട്ട് മറ്റു സ്ഥലങ്ങൾ കാണാന്‍ പറ്റിയില്ലെങ്കില്‍ അതൊരു വലിയ നഷ്മായി തോന്നുകയും ചെയ്യും. എന്നാൽ ഇതിനൊരു പ്രതിവിധി കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. പൂപ്പൊലി കാണാൻ കോഴിക്കോട് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകളാണ് നടത്തുന്നത്.

Pooppoli Flower Show And One Day Trip To Wayanad

ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ താമരശ്ശേരി ഡിപ്പോ, കോഴിക്കോട് ഡിപ്പോ എന്നിവിടങ്ങളിൽ നിന്നാണ് പൂപ്പൊസി സ്പെഷ്യൽ സർവീസുകൾ നടത്തുക. പൂപ്പൊലി പ്രദർശനവും ഒപ്പം വയനാട്ടിലെ പ്രധാന കാഴ്ചകളും കണ്ട് രാത്രിയോടെ മടങ്ങിയെത്തുവാൻ കഴിയുന്ന വിധത്തിലാണ് യാത്ര.

ജനുവരി ഏഴ് ഞായറാഴ്ച താമരശ്ശേരി ഡിപ്പോയിൽ നിന്നും ജനുവരി 14 ഞായറാഴ്ച കോഴിക്കോട് ഡിപ്പോയിൽ നിന്നുമാണ് പ്രത്യേക ബസുകൾ പുറപ്പെടുക. താമരശ്ശേരിയിൽ നിന്ന് പുറപ്പെടുന്ന യാത്ര രാവിലെ 6.40നും കോഴിക്കോട് നിന്നുള്ള യാത്ര രാവിലെ 6.00 മണിക്കും ആരംഭിക്കും. തിരികെ രാത്രി 10 മണിക്ക് അതാത് ഡിപ്പോയില‍് എത്തിച്ചേരും.

ഒമ്പതാം വളവ് വ്യൂ പോയിന്റ്, ചങ്ങലമരം, കാരാപുഴ ഡാം, പൂക്കോട് തടാകം തുടങ്ങിയ സ്ഥലങ്ങളും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 560 രൂപയാണ് യാത്രാ നിരക്ക്. ഇതിൽ പ്രവേശന ടിക്കറ്റ്, ഭക്ഷണം എന്നിവ ഉൾപ്പെടുന്നില്ല. ഇവ യാത്രികർ സ്വരം കരുതേണ്ടതാണ്.

കോഴിക്കോട് കൂടാതെ ജനുവരി ഏഴിന് പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ നിന്നും, 13ന് മലപ്പുറം ഡിപ്പോയിൽ നിന്നും പൂപ്പൊലി കാണാൻ യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി 10 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.

പൂപ്പൊലി പ്രദർശനം
കാർഷിക ഗവേഷണ കേന്ദ്രത്തിന്‍റെ 12 ഏക്കർ സ്ഥലത്തായാണ് പ്രദർശനം നടക്കുന്നത്. സ്വദേശികളും വിദേശികളുമായ നിരവധി ഇനം പൂക്കളാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ഡാലിയ, ആസ്റ്റർ, ഗ്ലാഡിയോലസ്, സയാന്തസ്, സെലേഷ്യ, സാൽവിയ, പെറ്റൂണിയ, വിവിധ വർണ്ണങ്ങളിലുള്ള ജമന്തി, റോസാച്ചെടികളുടെ ഉദ്യാനം എന്നിവയാണ് പ്രധാന കാഴ്ചകൾ. വെർട്ടിക്കൽ ഗാർഡനുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അൻപതോളം സ്റ്റാളുകൾ, 200 ഓളം വാണിജ്യ സ്ഥാപനങ്ങൾ എന്നിവയും മേളയിൽ കാണാം.

ജനുവരി 15 വരെ രാവിലെ 9.00 മുതൽ രാത്രി 10.00 വരെയാണ് പ്രദർശനം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് പ്രവേശനനിരക്ക്. രാത്രി 8.30 വരെയാണ് ടിക്കറ്റ് വില്പന ഉള്ളത്. അതിനുശേഷം പ്രവേശനം അനുവദിക്കില്ല.

9544477954, 9061817145 ജില്ലാ കോഡിനേറ്റർ 9961761708(രാവിലെ 9 മുതൽ വൈകീട്ട് 6 വരെ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+