വാരാന്ത്യങ്ങൾ ആഘോഷിക്കാൻ മൂന്നാറിലേക്ക് പോകുന്നവർ നിരവധിയുണ്ട്. യാത്ര പോകുന്നരേക്കാൾ പോകണമെന്ന് ആഗ്രഹുള്ളവരാണ് കൂടുതലും. പ്രത്യേക ടൂർ പാക്കേജ് എടുത്തു പോകാൻ സാധിക്കാത്തവരും ബസ് സൗകര്യം പോലെ ഇല്ലാത്തും ഒക്കെ പലർക്കും വെല്ലുവിളിയാണ്. എന്നാൽ ഈ വരുന്ന വാരാന്ത്യം മൂന്നാറിൽ ആഘോഷിച്ചാലോ.. മൂന്നാറിലേക്ക് പോകാന് മാത്രമല്ല, നിങ്ങളുടെ സൗകര്യം പോലെ മടങ്ങി വരാനും സാധിക്കുന്ന ബസ് സർവീസ് ഒരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി.
പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാണ് വീക്കെൻഡ് സ്പെഷ്യൽ മൂന്നാർ ബസ് ഒരുക്കിയിരിക്കുന്നത്. നവംബർ 15, 16,17 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുനലൂരിൽ നിന്ന് മൂന്നാറിലേക്കും തിരികെ നവംബർ 16,17 , 18 - ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ മൂന്നാറിൽ നിന്ന് തിരികെ പുനലൂരിലേക്കും ബസ് സർവീസ് നടത്തും. വാരാന്ത്യത്തില് അധിക സര്‍വീസായാണ് ഇത് ഓടിക്കുക.

മൂന്നാര്‍ കാണാൻ ആഗ്രഹമുള്ളവര്‍ക്കും തണുപ്പു കാലത്തെ മൂന്നാറിനെ അറിയാൻ താല്പര്യമുള്ളവർക്കും ഈ യാത്ര പോകാം. വിന്‍റർ ആണ് മൂന്നാറിലെ സീസൺ എങ്കിലും പൊതുവേയുള്ള തിരക്ക് ഇതുവരെയും ആരംഭിച്ചിട്ടില്ല. നവംബർ അവസാനത്തോടെ മൂന്നാറിലേക്ക് വലിയ തോതിൽ സഞ്ചാരികൾ എത്തിത്തുടങ്ങും.
പുനലൂർ- മൂന്നാർ കെഎസ്ആർടിസി സ്പെഷ്യൽ
നവംബർ 15, 16,17 തിയതികളിൽ ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെടുന്ന ബസ് ഏഴു മണിക്കൂർ യാത്രയ്ക്കൊടുവിൽ രാത്രി
22:30 ന് മൂന്നാറിൽ എത്തും. 301 രൂപയാണ് ടിക്കറ്റ് നിരക്ക്. പുനലൂർ - പത്തനാപുരം - കോന്നി - പത്തനംതിട്ട - കോഴഞ്ചേരി - തിരുവല്ല - ചങ്ങനാശ്ശേരി - കോട്ടയം - ഏറ്റുമാനൂർ - കൂത്താട്ടുകുളം - മൂവാറ്റുപുഴ - കോതമംഗലം - അടിമാലി വഴിയാണ് മൂന്നാർ എത്തുന്നത്.

പത്തനാപുരം - 15:30
കോന്നി - 15:50
കോന്നി - 16:10
പത്തനംതിട്ട - 16:30
കോഴഞ്ചേരി - 16:55
തിരുവല്ല - 17:25
ചങ്ങനാശ്ശേരി - 17:40
കോട്ടയം - 18:05
ഏറ്റുമാനൂർ - 18:30
കൂത്താട്ടുകുളം - 19:00
മൂവാറ്റുപുഴ - 19:50
കോതമംഗലം - 20:20
അടിമാലി -21:35
മൂന്നാർ - 22:30
മൂന്നാർ -പുനലൂർ കെഎസ്ആർടിസി സ്പെഷ്യൽ
മൂന്നാറിൽ നിന്ന് പുലർച്ചെ 3.50 ന് പുനലൂരിനുള്ള ബസ് പുറപ്പെട്ട് രാവിലെ 11.00 മണിയോടെ പുനലൂരിൽ എത്തുന്ന വിധത്തിലാണ് യാത്ര. ഈ യാത്രയ്ക്ക് 7 മണിക്കൂർ 10 മിനിറ്റ് എടുക്കും.
മൂന്നാർ - 03:50
അടിമാലി - 04:45
കോതമംഗലം - 06:00
മൂവാറ്റുപുഴ - 06:45
കൂത്താട്ടുകുളം - 07:25
ഏറ്റുമാനൂർ - 07:50
കോട്ടയം - 08:15
ചങ്ങനാശ്ശേരി - 08:45
തിരുവല്ല - 09:00
കോഴഞ്ചേരി - 09:30
പത്തനംതിട്ട - 10:00
കോന്നി - 10:20
പത്തനാപുരം - 10:40
പുനലൂർ - 11:00.
അങ്ങോട്ടുള്ള യാത്രയിൽ രാത്രി പത്ത് മണിയോടെ മൂന്നാറിൽ എത്തുന്നതിനാൽ പിറ്റേന്ന് പുലർച്ചെ മുതൽ കാഴ്ചകൾ കാണാനിറങ്ങാം. നിങ്ങളുടെ സൗകര്യം പോലെ ഒന്നോ രണ്ടോ ദിവസം ചെലവഴിച്ച് രാത്രി ഒന്നു വിശ്രമിച്ച് പുലർച്ചെ മടങ്ങാം. പുലർച്ചെ 3.40 നാണ് മൂന്നാറിൽ നിന്നും പുനലൂരിലേക്കുള്ള ബസ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













