Search
  • Follow NativePlanet
Share
» »വേനലിൽ കുളിരുള്ള യാത്രകൾ, കന്യാകുമാരി മുതൽ മറയൂർ വരെ, വെറും 490 രൂപയിൽ തുടങ്ങുന്ന പാക്കേജുകൾ

വേനലിൽ കുളിരുള്ള യാത്രകൾ, കന്യാകുമാരി മുതൽ മറയൂർ വരെ, വെറും 490 രൂപയിൽ തുടങ്ങുന്ന പാക്കേജുകൾ

ഇഷ്ടംപോലെ നീണ്ട വാരാന്ത്യങ്ങളും അവധി ദിവസങ്ങളുമാണ് ഏപ്രിൽ മാസത്തിൽ കാത്തിരിക്കുന്നത്. കുട്ടികള്ക്ക് സ്കൂൾ അടച്ചതും വിഷുവും ഈസ്റ്ററും ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങൾ വരുന്നതും മികച്ച ചില യാത്രകൾ പ്ലാൻ ചെയ്യുവാനുള്ള സമയമാണ് തരുന്നത്.
ഇപ്പോഴിതാ, തിരുവനന്തപും പാറശ്ശാല കെഎസ്ആർടിസി ഏപ്രിൽ മാസം യാത്രകളുടേതാക്കി മാറ്റുവാൻ കിടിലൻ പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ ചിലവിൽ കൂടുതൽ സ്ഥലങ്ങൾ കാണുവാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ വ്യത്യസ്തങ്ങളായ പാക്കേജുകൾ പാറശാല കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഏപ്രിൽ യാത്രകളിലുള്ളത്. പ്രധാനപ്പെട്ട യാത്രാ പാക്കേജുകൾ, തിയതി ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങൾ നോക്കാം

കുറഞ്ഞ നിരക്ക്, കൂടുതൽ യാത്രകൾ
വളരെ കുറഞ്ഞ ചിലവിൽ വെറും 490 രൂപ മുതലാണ് പാറശ്ശാല കെഎസ്ആർടിസിസുടെ യാത്രകൾ ആരംഭിക്കുന്നത്. മൂന്നാറും മലയാറ്റൂരും വാഗമണ്ണും കുമരകവും കുട്ടനാടും ഉൾപ്പെടെ നിരവധി പാക്കേജുകൾ ലഭ്യമാണ്

 April Budget Tour Packages By Parassala KSRTC

1. ഏപ്രിൽ ഒന്നിന് പൊന്മുടി കാപ്പുകാട് പേപ്പാറ ഡാം യാത്ര. പ്രവേശനഫീസ് ഉൾപ്പെടെ ഒരാൾക്ക് ടിക്കറ്റ് നിരക്ക് 680 രൂപ

2. ഏപ്രിൽ 2ന് അമ്പലപ്പുഴ ഉൾപ്പെടെയുള്ള ഏഴു ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഏകദിന തീർത്ഥയാത്ര, ടിക്കറ്റ് നിരക്ക് ഒരാൾക്ക് 780 രൂപ.

3. ഏപ്രിൽ 6, 23 തിയതികളിൽ തിരുവനന്തപുരത്ത് നിന്ന് എളുപ്പത്തില്‍ പോകുവാൻ സാധിക്കുന്ന തമിഴ്നാട്ടിലെ സ്ഥലങ്ങളായ കന്യാകുമാരി, വട്ടക്കോട്ട, ചിന്നതിരുപ്പതി, തൃപ്പരപ്പ് , കുമാരകോവിൽ എന്നിവിടങ്ങളിലേക്ക് ഏകദിന യാത്ര, ടിക്കറ്റ് നിരക്ക് ഒരാൾക്ക് 580 രൂപ.

4. ഏപ്രിൽ 7,8 തിയതികളിൽ മാമലക്കണ്ടം വഴി മൂന്നാർ, ചതുരംഗപ്പാറ എന്നിവിടങ്ങൾ സന്ദർശിക്കുന്ന ദ്വിദിന യാത്ര. ബോട്ടിങ്, ആദ്യ ദിവസത്തെ ഉച്ചഭക്ഷണം, എന്നിവ ഉൾപ്പെടെ ഒരാൾക്ക് ടിക്കറ്റ് നിരക്ക് 2580 രൂപ.

5. ഏപ്രിൽ 9ന് ഏഴു ക്ഷേത്രങ്ങളിൽ ദർശനം നടത്തുവാൻ സാധിക്കുന്ന ദക്ഷിണ മൂകാംബിക തീർത്ഥാടന യാത്ര, ടിക്കറ്റ് നിര്ക് ഒരാൾക്ക് 870 രൂപ

 April Budget Tour Packages By Parassala KSRTC

6. ഏപ്രിൽ 9ന് കല്ലാറും മീൻമുട്ടിയും സന്ദർശിക്കുന്ന ഏകദിന യാത്രാ പാക്കേജ്, ടിക്കറ്റ് നിരക്ക് ഒരാൾക്ക് 490 രൂപ.

7. ഏപ്രിൽ 14ന് കൊല്ലം ജില്ലയിലെ പാലരുവിയും തെന്മല ഇട്ടോ ടൂറിസം കേന്ദ്രവും സന്ദർശിക്കുന്ന ഏകദിന യാത്ര. പ്രവേശന ഫീസ് ഉൾപ്പെടെ ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 1110 രൂപ.

8. ഏപ്രിൽ 15ന് ഏകദിന ഗവി യാത്ര. കാടിനുള്ളിലൂടെ കാട്ടുമൃഗങ്ങളെയും കാഴ്ചകളും കണ്ടുള്ല യാത്രയ്ക്ക് ഒരാൾക്ക് ടിക്കറ്റ് നിരക്ക് 2100 രൂപ. ഇതിൽ ഉച്ചഭക്ഷണവും ബോട്ടിങ് ഫീസും ഉൾപ്പെട്ടിരിക്കുന്നു.

9. ഏപ്രിൽ 16ന് ഇടുക്കി ഡാം, ചെറുതോണി അണത്തെട്ട്, കുളമാവ്, നാടുകാണി വ്യൂ പോയിന്‍റ്, അഞ്ചുരുളി എന്നിവിടങ്ങൾ സന്ദർശിക്കുന്ന ഏകദിന ഉല്ലാസയാത്രയ്ക്ക് ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1340 രൂപ.

10.ഏപ്രിൽ 16ന് ഏഴ് ക്ഷേത്രങ്ങളിൽ ദർശനം സാധ്യമാക്കുന്ന തെക്കൻ ഗുരുവായൂർ തീർത്ഥയാത്ര. ഒരാൾക്ക് ടിക്കറ്റ് നിരക്ക് 800 രൂപ.

11. ഏപ്രിൽ 21ന് കുമരകവും കുട്ടനാടും കണ്ട്, ഹൗസ് ബോട്ടിലെ സഞ്ചാരം ഉൾപ്പെടെയുള്ള യാത്ര, ഉച്ചഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് ടിക്കറ്റ് നിരക്ക് 1450 രൂപ.

12. ഏപ്രിൽ 22,23ന് ഗുരുവായൂര്‍ ക്ഷേത്രം ഉൾപ്പെടെ 11 ക്ഷേത്രങ്ങളിൽ ദർശനം സാധ്യമാക്കുന്ന രണ്ടു ദിവസ യാത്ര. ടിക്കറ്റ് നിരക്ക് ഉൾപ്പെടെ ഒരാൾക്ക് 1550 രൂപ.

 April Budget Tour Packages By Parassala KSRTC

13. ഏപ്രിൽ 29ന് കൊല്ലം ജില്ലയിലെ മൺറോ തുരുത്തം സാമ്പ്രാണിക്കൊടിയും സന്ദർശിക്കുന്ന, ബോട്ടിങ് ഉൾപ്പെടെയുള്ള പാക്കേജ്. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1040 രൂപ

14. ഏപ്രിൽ 29,30 തിയതികളിൽ മൂന്നാർ മറയൂർ ടോപ് സ്റ്റേഷൻ എന്നിവിടങ്ങൾ സന്ദർശിക്കുന്ന രണ്ടു ദിവസ മൂന്നാര്‍ യാത്ര, താമസം ഉള്‍പ്പെടെ ഒരാൾക്ക് ടിക്കറ്റ് നിരക്ക് 2010 രൂപ.

ഇത് കൂടാതെ, വലിയ നോയമ്പ് പ്രമാണിച്ച് മലയാറ്റൂരും കൂടാതെ ,എടത്വ, അർത്തുങ്കൽ, കൃപാസനം, ഹാപ്പിലാൻഡ്, നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര എന്നിവയും പാറശാല കെഎസ്ആർടിസി സംഘടിപ്പിക്കുന്നു. ഇത് കൂടാതെ, ആളുകൾക്കും കൂട്ടായ്മകൾക്കും ഗ്രൂപ്പുകളായി ബസും യാത്രയും ബുക്ക് ചെയ്യുവാനുള്ള സൗകര്യവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പർ 9633115545,9446450725,9048666473,9946413071

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+