കേരളത്തിലെ ട്രെയിൻ യാത്രകളുടെ മാറിയ മുഖമാണ് വന്ദേ ഭാരത് എക്സ്പ്രസ്. വെറും എട്ടു മണിക്കൂർ അഞ്ച് മിനിറ്റിൽ തിരുവനന്തപുരത്തു നിന്നും കാസർകോട് എത്തുന്ന വന്ദേ ഭാരത് വിനോദസഞ്ചാര രംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നുറപ്പ്. ചിലവ് അല്പം കൂടുമെങ്കിലും വേഗത്തിൽ യാത്രകൾ സാധ്യമാക്കുന്ന വന്ദേ ഭാരത് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം.
തിരുവനന്തപുരം
കാസർകോഡ് നിന്നുള്ളവർക്ക് ഏറ്റവും എളുപ്പത്തിൽ വന്ദേ ഭാരത് എക്സ്പ്രസിൽ തലസ്ഥാനത്തേയ്ക്ക് വരാം. തിരുവനന്തപുരത്തു നിന്നും രാവിലെ 5.20 പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസർകോട് എത്തും. തിരികെ ഉച്ചയ്ക്ക് 2.30 ന് കാസർകോട് നിന്ന് തുടങ്ങി രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. ക്ഷേത്രങ്ങൾ, വർക്കല, ശംഖുമുഖം, പൊന്മുടി,ആക്കുളം, തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ സന്ദർശിക്കുവാനുള്ളത്.

കൊല്ലം
തിരുവനന്തപുരത്തു നിന്ന് കൊല്ലത്ത് രാവിലെ 6.07നും കാസർകോഡ് നിന്ന് രാത്രി 9.18നും എത്തിച്ചേരും. കടൽത്തീരങ്ങളുടെ നാടാണ് കൊല്ലം. തങ്കശ്ശേരി ലൈറ്റ് ഹൗസ്, കൊല്ലം ബീച്ച്, തിരുമുല്ലവാരം ബീച്ച്, ജഡായു എർത്ത് സെന്‍റർ, പാലരുവി തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ സന്ദർശിക്കുവാനുള്ളത്
കോട്ടയം
തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.25നും കാസർകോഡ് നിന്ന് രാത്രി 8.00 മണിക്കും വന്ദേ ഭാരത് എക്സ്പ്രസ് കോട്ടയത്ത് എത്തിച്ചേരും. അക്ഷരങ്ങളുടെയും തടാകങ്ങളുടെയും നാടാണ് കോട്ടയം. തിരുനക്കര ക്ഷേത്രം, ഇല്ലിക്കൽ കല്ല്, അരുവിത്തുറ പള്ളി, ഭരണങ്ങാനം അൽഫോൻസാമ്മയുടെ ദേവാലയം, മാന്നാനം പള്ളി, വാഗമൺ, വൈക്കം ക്ഷേത്രം കുമരകം തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ളത്.

PC:Omkar Jadhav/Unsplash
എറണാകുളം
വന്ദേ ഭാരതിൽ ഒരു പക്ഷേ, ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന സ്ഥലങ്ങളിലൊന്നായിരിക്കും എറണാകുളം. തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.17നും കാസർകോഡ് നിന്ന് വൈകിട്ട് 7.35നും വന്ദേ ഭാരത് എക്സ്പ്രസ് എറണാകുളത്ത് എത്തിച്ചേരും. ഫോർട്ട് കൊച്ചി, കുമ്പളങ്ങി, കടമക്കുടി,മാളുകൾ, ഹിൽ പാലസ്, ചോറ്റാനിക്കര ക്ഷേത്രം, ബീച്ചുകൾ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണുവാനുള്ളത്.
എറണാകുളത്തു നിന്നും ആലപ്പുഴയിലേക്ക് പോകുന്ന വിധത്തിലും യാത്ര ക്രമീകരിക്കാം. ട്രെയിനിന് ഒരു മണിക്കൂറിൽ താഴെ സമയം മാത്രമേ എറണാകുളത്തു നിന്നും ആലപ്പുഴയിലേക്കുള്ളൂ. റോഡ് മാർഗം 58 കിലോമീറ്റർ ദൂരമുണ്ട്.
തൃശൂർ
തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.22നും കാസർകോഡ് നിന്ന് വൈകിട്ട് 6.03 നും വന്ദേ ഭാരത് എക്സ്പ്രസ് തൃശൂർ എത്തിച്ചേരും. പൂരങ്ങളുടെ നാടായ തൃശൂരിൽ ഒരുപാട് കാഴ്ചകളുണ്ട്. വടക്കുംനാഥ ക്ഷേത്രം, പാറമേക്കാവ് ക്ഷേത്രം, ശക്തൻ തമ്പുരാൻ കൊട്ടാരം, വിലങ്ങൻ കുന്ന്. സ്നേഹതീരം ബീച്ച്, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ.
ഷൊർണ്ണൂർ
തിരുവനന്തപുരത്ത് നിന്ന് രാവിലെ 10.02 നും കാസർകോഡ് നിന്ന് വൈകിട്ട് 5.28 നും വന്ദേ ഭാരത് എക്സ്പ്രസ് ഷൊർണൂർ എത്തിച്ചേരും. പാലക്കാട്, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ടവർക്ക് ഇവിടെ ഇറങ്ങാം. മലമ്പുഴ, കവ, ധോണി വെള്ളച്ചാട്ടം, പറമ്പിക്കുളം ടൈഗർ റിസർവ്, പാലക്കാട് ഫോർട്ട് തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ. പാലക്കാടിന്റെ ഗ്രാമീണഭംഗിയും ഏറെ പ്രസിദ്ധമാണ്.

PC:Nandha kumar/Unsplash
കോഴിക്കോട്
തിരുവനന്തപുരത്ത് നിന്ന് രാവിലെ 11.03 നും കാസർകോഡ് നിന്ന് വൈകിട്ട് 4.28 നും വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോട് എത്തിച്ചേരും. രുചികളുടെ നാടാണ് കോഴിക്കോട്. മിഠായിത്തെരുവ്. കാപ്പാട് ബീച്ച്, ജാനകിക്കാട്, കാപ്പാട് ബീച്ച്, കക്കയം ഡാം, വയലട
തോണിക്കടവ്, കരിയാത്തുംപാറ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ളത്. കോഴിക്കോട് വന്നാൽ ഇവിടുത്തെ ബിരിയാണിയും പലഹാരങ്ങളും നിർബന്ധമായും പരീക്ഷിക്കുകയും വൈകുന്നേരം കോഴിക്കോട് ബീച്ചിൽ പോവുകയും വേണമെന്നാണ് സഞ്ചാരികളുടെ പക്ഷം.
കണ്ണൂർ
തിരുവനന്തപുരത്ത് നിന്ന് 12.03 നും കാസർകോഡ് നിന്ന് വൈകിട്ട് 3.28 നും വന്ദേ ഭാരത് എക്സ്പ്രസ് കണ്ണൂർ എത്തിച്ചേരും. lതിറകളുടെയും തറികളുടെയും നാടാണ്. രുചികളും ചരിത്രവും പ്രകൃതിഭംഗിയും കൂടിച്ചേർന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. കണ്ണൂർ കോട്ട, പയ്യാമ്പലം ബീച്ച്, തലശ്ശേരി, പൈതൽമല, പാലക്കയം തട്ട്, ആറളം വന്യജീവി സങ്കേതം, കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം എന്നിങ്ങനെ നിർബന്ധമായും പോയിരിക്കേണ്ട സ്ഥലങ്ങൾ ഇവിടെയുണ്ട്.

PC:Vineeth Vinod/Unsplash
കാസർകോഡ്
സപ്തഭാഷകളുടെ നാടാണ് കാസർകോഡ്. ദേവഭൂമിയെന്നാണ് ഇവിടം അറിയപ്പെടുന്നത്. കർണ്ണാടകയോട് ചേർന്നു കിടക്കുന്നതിനാൽ ഭാഷയിലും സംസ്കാരത്തിലും രീതികളിലും കന്നഡ സ്വാധീനമുണ്ട്. ബേക്കൽ കോട്ട, ചന്ദ്രഗിരി, വലിയപറമ്പ, റാണിപുരം, കോടഞ്ചേരി, തടാക ക്ഷേത്രം, മാലിക് ദിനാർ ജുമാ മസ്ജിദ്, മല്ലികാര്‍ജുന ക്ഷേത്രം, മധൂർ ക്ഷേത്രം തുടങ്ങിവയാണ് ഇവിടെ കാണുവാനുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















