Search
  • Follow NativePlanet
Share
» » വൈകിയോടുന്ന ട്രെയിനാണോ? മുഴുവൻ ടിക്കറ്റ് തുകയും റെയിൽവേയിൽ നിന്ന് വാങ്ങാം, ചെയ്യേണ്ടതിങ്ങനെ

വൈകിയോടുന്ന ട്രെയിനാണോ? മുഴുവൻ ടിക്കറ്റ് തുകയും റെയിൽവേയിൽ നിന്ന് വാങ്ങാം, ചെയ്യേണ്ടതിങ്ങനെ

ട്രെയിൻ വൈകിയോടുന്നത് പലപ്പോഴും വളരെ സാധാരണമായ കാര്യമാണ് നമ്മുടെ രാജ്യത്ത്. വെറും മിനിറ്റുകൾ മുതൽ മണിക്കൂറുകളും ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം വരെ ട്രെയിനുകൾ വൈകി ലക്ഷ്യസ്ഥാനത്തെത്തുന്ന വാർത്തകശ്‍ നമ്മൾ വായിച്ചിട്ടുണ്ട്. ചെറുതല്ലാത്ത ബുദ്ധിമുട്ടുകൾ ഇത്തരം വൈകിയോടലുകൾ യാത്രക്കാർക്ക് നല്കുന്നു.

കാലാവസ്ഥ, സാങ്കേതിക തകരാറുകൾ എന്നിങ്ങനെ പലപല കാരണങ്ങൾ ഇങ്ങനെ തീവണ്ടി വൈകുന്നതിനു പിന്നിലുണ്ടാകാം. എന്നാൽ ഇങ്ങനെ സംഭവിച്ചാൽ റെയിൽവേ ചില നിബന്ധനകൾക്കനുസൃതമായി ടിക്കറ്റ് റീഫണ്ട് നല്കുന്ന കാര്യം പല യാത്രക്കാർക്കും അറിയില്ല. നിങ്ങളുടെ ട്രെയിൻ വൈകിയോടുകയാണെങ്കിൽ എങ്ങനെ ഇന്ത്യൻ റെയിൽവേയിൽ നിന്നും റീഫണ്ട് ലഭ്യമാക്കാം എന്നും ട്രെയിൻ യാത്രയിൽ എങ്ങനെ പണം ലാഭിക്കാം എന്നും നോക്കാം.

How to get full refund for cancellation when train is late

ട്രെയിൻ ടിക്കറ്റ് റീഫണ്ട് ലഭിക്കുവാൻ

വൈകിയോടുന്ന, അല്ലെങ്കിൽ ഷെഡ്യൂൾ ചെയ്ത സമയത്തിൽ നിന്നും വ്യത്യസ്തമായി മൂന്നു മണിക്കൂറോ അതിൽ കൂടുതൽ നേരമോ വൈകിയോടുന്ന ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കാണ് റീഫണ്ട് ലഭിക്കുവാൻ അർഹതയുള്ളത്. നിങ്ങളുടെ ബോർഡിങ് സ്റ്റേഷനിൽ ട്രെയിന് വരേണ്ട സമയത്തേക്കാൾ മൂന്ന് മണിക്കൂറോ അതിലധികമോ വൈകിയാൽ ടിക്കറ്റിനായി മുടക്കിയ മുഴുവൻ തുകയും റെയിൽവേ റീഫണ്ട് ലഭിക്കും.

ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യാം

ട്രെയിൻ ടിക്കറ്റ് എങ്ങനെ ക്യൻസൽ ചെയ്യാം എന്നത് ടിക്കറ്റ് നിങ്ങളെങ്ങനെയെടുത്തു എന്നതിനെയാശ്രയിച്ചാണ്. റെയില്‍വേ കൗണ്ടർ വഴിയെടുത്ത ടിക്കറ്റാണെങ്കിൽ നേരെ നിങ്ങൾ യാത്ര പുറപ്പെടേണ്ട സ്റ്റേഷന്റെ കൗണ്ടറിലെത്തി അവിടെ ടിക്കറ്റ് നല്കി റദ്ദാക്കാം. റീഫണ്ട് തുകയും അപ്പോൾത്തന്നെ അവിടെനിന്ന് ലഭിക്കും.

അതേസമയം ഓൺലൈനായി എടുത്ത ടിക്കറ്റാണെങ്കിൽ ഐആർസിടിസി ആപ്പ് അല്ലെങ്കിൽ സൈറ്റ് വഴി ടിക്കറ്റ് റദ്ദാക്കാം. ട്രെയിന്‍ നിങ്ങളുടെ സ്റ്റേഷനിൽ എത്തുന്നതിനു മുൻപായി ടിക്കറ്റ് ക്യാൻസൽ ചെയ്താൽ മാത്രമേ റീഫണ്ട് ലഭിക്കൂ. മൈ ബുക്കിംഗ് എന്ന ഓപ്ഷനിൽ ഇതിനുള്ള നിർദ്ദേശങ്ങൾ ലഭ്യമാണ്. എന്നാൽ റീഫണ്ട് ലഭിക്കണമെങ്കിൽ ടിക്കറ്റ് ഡെപ്പോസിറ്റ് റസീറ്റ് അഥവാ ടിഡിആർ ഫയൽ ചെയ്യണമെന്നാണ് ചട്ടം. ടിക്കറ്റിന്‍റെ വിവരങ്ങൾ, യാത്രക്കാരുടെ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ നല്കി ടിഡിആര്‍ ഫയല്‍ ചെയ്യാം

ടിഡിആര്‍ ഫയല്‍ ചെയ്യുമ്പോൾ‌

ഐആർസിടിസിയുടെ വെബ്സൈറ്റിൽ കയറി ടിഡിആര്‍ ഫയല്‍ ചെയ്യുമ്പോൾ യാത്രക്കാരുടെ വിവരങ്ങൾ, ടിക്കറ്റിന്‍റെ വിശദവിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ നല്കിയ ശേഷം എന്തുകൊണ്ടാണ് ടിഡിആർ ഫയൽ ചെയ്യുന്നത് എന്ന കാരണം കൂടി തന്നിരിക്കുന്ന ബോക്സിൽ നിന്നും തെരഞ്ഞെടുത്ത് സമര്‍പ്പിക്കണം. വൈകിയോടിയ ട്രെയിനിൽ നിങ്ങൾ യാത്ര തുടങ്ങിയ ശേഷമാണ് ട്രെയിൻ വൈകിയോടുന്നതെങ്കില്‍ ഒരുതരത്തിലുള്ള റീഫണ്ടും റെയിൽവേയിൽ നിന്ന് ലഭിക്കില്ല എന്ന കാര്യം മറക്കരുത്.

train running late more than 3 hours

വൈകിയോടുന്ന ട്രെയിനിൽ ഭക്ഷണം

വൈകിയോടുന്ന ട്രെയിനുകളിലെ യാത്രക്കാർക്ക് ഐആർസിടിസി ഭക്ഷണം സൗജന്യമായി നല്കുന്നു. ണ്ട് മണിക്കൂറോ അതില്‍ കൂടുതലോ വൈകിയോടുന്ന ശതാബ്ദി, രാജധാനി, തുരന്തോ എന്നിവ ഉൾപ്പെടുന്ന എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാർക്ക് ആണ് ഈ ട്രെയിനിലെ സൗജന്യ ഭക്ഷണ സൗകര്യം ലഭിക്കുക.

രാവിലെ അല്ലെങ്കില്‍ വൈകുന്നേരത്തെ ലഘുഭക്ഷണമായി നിങ്ങൾക്ക് നാല് ബ്രെഡ് കഷ്ണങ്ങൾ (വൈറ്റ് അല്ലെങ്കില്‍ ബ്രൗണ്‍ ബ്രെഡ്, 1 ബട്ടർ ചിപ്ലെറ്റ് (8-10 ഗ്രാം), എന്നിവയും കുടിക്കുവാനായി ടെട്രാ പാക്കിൽ 200 മില്ലി ഫ്രൂട്ട് ഡ്രിങ്ക് അല്ലെങ്കില്‍ ചായയോ കാപ്പിയോ തിരഞ്ഞെടുക്കാം. പഞ്ചസാരയും ഷുഗര്‍ ഫ്രീ സാഷെകളും (7ഗ്രാം) ഒരു മില്‍ക്ക് ക്രീം സാഷെയും (5ഗ്രാം) ഇതിനൊപ്പം ലഭിക്കും. ഉച്ചഭക്ഷണം/അത്താഴം രണ്ട് ഡൈനിംഗ് ഓപ്ഷനുകൾ ലഭ്യമാണ്.

ആദ്യ ഓപ്ഷനിൽ, നിങ്ങൾക്ക് 200 ഗ്രാം അരി, നിങ്ങൾ തിരഞ്ഞെടുക്കുന്നതുപോലെ 100 ഗ്രാം മഞ്ഞ ദാൽ അല്ലെങ്കിൽ രാജ്മ ചോലെ, 15 ഗ്രാം അച്ചാർ സാഷെ എന്നിവ ലഭിക്കും. രണ്ടാമത്തെ ഡൈനിംഗ് ഓപ്ഷനിൽ, നിങ്ങൾക്ക് ഏകദേശം 175 ഗ്രാം വരുന്ന ഏഴ് പൂരികൾ, 100 ഗ്രാം മിക്സഡ് പച്ചക്കറികൾ അല്ലെങ്കിൽ ആലു ബജി, 15 ഗ്രാം അച്ചാറ്‍, ഉപ്പ്, പേപ്പർ എന്നിങ്ങനെയാണ് ഐആര്‍സിടിസി സൗജന്യമായി ഭക്ഷണം നല്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+