Search
  • Follow NativePlanet
Share
» »ട്രെയിൻ വൈകിയോ?അതോ റദ്ദാക്കിയോ? റെയിൽവേ തരും ഭക്ഷണം മുതൽ റീഫണ്ട് വരെ

ട്രെയിൻ വൈകിയോ?അതോ റദ്ദാക്കിയോ? റെയിൽവേ തരും ഭക്ഷണം മുതൽ റീഫണ്ട് വരെ

യാത്രയിലെ എളുപ്പമായാലും ചിലവിന്റെ കാര്യമെടുത്താലും ഇനി സൗകര്യം നോക്കിയാലും ഇന്ത്യൻ റെയില്‍വേ എന്നും മുന്നിലാണ്. പക്ഷേ, ഏതെല്ലാം കാര്യത്തിൽ റെയിൽവേയെ നമ്മൾ കണ്ണുംപൂട്ടി വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്താലും ട്രെയിനുകളുടെ സമയകാര്യമാണ് നോക്കുന്നതെങ്കിൽ വിയോജിപ്പ് തന്നെയാവും മിക്ക യാത്രക്കാർക്കും പറയാനുണ്ടാവുക. വൈകിയോടുന്ന ട്രെയിനുകൾ നമുക്ക് പലപ്പോഴും പല തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ നല്കിയിട്ടുണ്ട്.
നിലവിലെ സാഹചര്യമെടുത്താൽ, ഉത്തരേന്ത്യയിലെ കനത്ത ശൈത്യം മൂലം നിരവധി ട്രെയിനുകളാണ് അപ്രതീക്ഷിതമായി, അവസാന നിമിഷത്തിൽ റദ്ദാക്കുന്നത്. വൈകിയോടുന്ന ട്രെയിനുകളുടെ കാര്യം പറയുവാനില്ല!

ഇങ്ങനെയുള്ള അവസരങ്ങളില്‍ നമ്മൾ പലപ്പോഴും യാത്രതന്നെ റദ്ദാക്കുകയോ അല്ലെങ്കിൽ ട്രെയിൻ എത്തിച്ചേരുവാനായി റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുകയോ ചെയ്യും. എന്നാൽ ഈ കാത്തിരിപ്പിനും യാത്രയിലെ നഷ്ടത്തിനും പകരമായി റെയിൽവേ നമുക്ക് എന്തുതരുമെന്ന് ആലോചിച്ചിട്ടുണ്ടോ? ഇതാ നോക്കാം...

ട്രെയിൻ വൈകിയോടുകോ റദ്ദാക്കുകയോ ചെയ്താൽ

ട്രെയിൻ വൈകിയോടുകോ റദ്ദാക്കുകയോ ചെയ്താൽ

പല സാഹചര്യങ്ങളിൽ ട്രെയിനുകൾ റദ്ദാക്കുകയോ വൈകിയോടുകയോ ചെയ്യാറുണ്ട്. പാളത്തിലെ അപകടങ്ങള്‍ മുതൽ, അറ്റുകുറ്റപ്പണികൾ, കനത്ത മഴ, മഞ്ഞുവീഴ്ച തുടങ്ങി പല കാരണങ്ങൾ ഇതിനുണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ റെയില്‍വേ സ്റ്റേഷനിൽ കാത്തുനിൽക്കുക എന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. അതും മോശം കാലാവസ്ഥയോ മറ്റോ ആണെങ്കിൽ പറയുകയും വേണ്ട. ട്രെയിൻ റദ്ദാക്കിയാല്‍ മുൻകൂട്ടി തീരുമാനിച്ച പലകാര്യങ്ങളിലും യാത്രക്കാർക്ക് തടസ്സം നേരിടേണ്ടി വരികയും ചെയ്യും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ക്യാൻസൽ ചെയ്യുന്ന ടിക്കറ്റിന് മുഴുവൻ റീഫണ്ട് നല്കൽ, കാത്തിരിക്കുവാൻ റെയില്ഡവേ സ്റ്റേഷനിലെ റെസ്റ്റ് റൂം സൗകര്യം ഒരുക്കൽ, ട്രെയിനിൽ സൗജന്യ ഭക്ഷണം നല്കൽ തുടങ്ങിയ പല കാര്യങ്ങളും റെയിൽവേ ചെയ്യും. അത് ഏതൊക്കെയാണെന്നു നോക്കാം....

PC:Pratik Patil/ Unsplash

കാത്തിരിക്കുന്ന യാത്രക്കാർക്ക് സൗജന്യ ഭക്ഷണം

കാത്തിരിക്കുന്ന യാത്രക്കാർക്ക് സൗജന്യ ഭക്ഷണം

റെയില‍്‍വേയുടെ ടൈം ടേബിളിൽ പറഞ്ഞിരിക്കുന്ന സമയത്തിലും രണ്ടു മണിക്കൂറോ അതിലധികമോ മണിക്കൂർ വൈകിയോടുകയാണെങ്കിൽ ടിക്കറ്റോടു കൂടിയ സാധുവായ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം റെയിൽവേ നല്കും,. എന്നാൽ ഈ സൗകര്യം ശതാബ്ദി, രാജധാനി, തുരന്തോ എക്പ്രസുകളിലെ യാത്രക്കാർക്കു മാത്രമാണ് ലഭ്യമായിട്ടുള്ളത്. ചോറ്, ധാന്യങ്ങള്‍, അച്ചാറ്, തുടങ്ങിയവ ഉൾപ്പെട്ടിട്ടുള്ള ഉച്ചഭക്ഷണവും വൈകിട്ട് അത്താഴവുമാണ് നല്കുന്നത്. മാത്രമല്ല, സമയമനുസരിച്ച് ചായയും സ്നാക്സും നല്കുകയും ചെയ്യും.

PC:Shruti Singh/Unsplash

ട്രെയിൻ വൈകിയാൽ മുഴുവൻ റീഫണ്ടും!

ട്രെയിൻ വൈകിയാൽ മുഴുവൻ റീഫണ്ടും!

നിങ്ങൾ യാത്ര ചെയ്യുവാനുദ്ദേശിക്കുന്ന ട്രെയിൻ പറഞ്ഞതിലും മൂന്ന് മണിക്കൂറോ അതിൽ കൂടൂതലോ താമസിച്ചാണ് യാത്ര ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് ടിക്കറ്റ് റദ്ദാക്കുവാനും റെയിൽവേയ്ക്ക് അതിനു മുഴുവൻ തുകയും മടക്കി നല്കുവാനും ഉത്തരവാദിത്വമുണ്ട്. നേരത്തെ ഈ സൗകര്യം റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് വിൻഡോയിൽ നിന്നും ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ ഐആർസിടിസിയുടെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുന്നവർക്കും ലഭിക്കും.
Deepesh Pareek/Unsplash

കാത്തിരിപ്പ് മുറി

കാത്തിരിപ്പ് മുറി

ട്രെയിൻ വൈകിയോടുകയാമെങ്കിൽ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന യാത്രക്കാർക്ക് ഇവിടുത്തെ കാത്തിരിപ്പ് മുറികളുടെ സൗകര്യം പ്രയോജനപ്പെടുത്താം. എല്ലാ റെൽയിവേ സ്റ്റേഷനുകളിലും കാത്തിരിപ്പ് മുറികളുണ്ടല്ലോ. അതിൽ ആളുകൾക്ക് അവരുടെ റിസർവേഷൻ ടിക്കറ്റിന്റെ കാറ്റഗറി അനുസരിച്ച് ലഭ്യമാക്കും.

PC:Abdul Kayum/Unsplash

ട്രെയിൻ കിട്ടിയില്ലെങ്കിലും റീഫണ്ട്!

ട്രെയിൻ കിട്ടിയില്ലെങ്കിലും റീഫണ്ട്!

ട്രെയിൻ കിട്ടിയില്ലെങ്കിലും മുഴുവൻ തുകയും റീഫണ്ട് കിട്ടും. എങ്ങനെയെന്നല്ലേ? പല കാരണങ്ങളാൽ നമുക്ക് ട്രെയിൻ കിട്ടാതിരിക്കാം. അതിൽ കാലാവസ്ഥ മുതൽ ആരോഗ്യം വരെ നിരവധി കാരണങ്ങളുണ്ട്. ഇതിനായി നിങ്ങൾക്ക് ട്രെയിൻ പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ TDR ഫോം സമർപ്പിക്കണം. ടിക്കറ്റ് ഡെപ്പോസിറ്റ് റസീറ്റ് ആണ് ടിഡിആർ. യാത്രക്കാർക്ക് ടിക്കറ്റിന്റെ പൈസ തിരികെ ലഭിക്കുവാനായി ഐആർസിടിസിയിൽ സമർപ്പിക്കുവാൻ കഴിയുന്ന തരം റീഫണ്ട് ക്ലെയിം ആണിത്.

PC: Brijender Dua/Unsplash

‌ട്രെയിന്‍ യാത്രകള്‍ ആയാസരഹിതമാക്കാം... അറിഞ്ഞിരിക്കാം ഈ സ്മാര്‍‌ട് ടിപ്സുകള്‍‌ട്രെയിന്‍ യാത്രകള്‍ ആയാസരഹിതമാക്കാം... അറിഞ്ഞിരിക്കാം ഈ സ്മാര്‍‌ട് ടിപ്സുകള്‍

പ്ലാൻ ചെയ്ത യാത്രയുടെ തിയതി മാറിയോ? ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ട..വഴിയുണ്ട്, റെയിൽവേ സഹായിക്കുംപ്ലാൻ ചെയ്ത യാത്രയുടെ തിയതി മാറിയോ? ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ട..വഴിയുണ്ട്, റെയിൽവേ സഹായിക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X