Search
  • Follow NativePlanet
Share
» »തിരുവനന്തപുരം-ചെന്നൈ ബസ് യാത്ര: സർവീസുമായി കെഎസ്ആർടിസി, ക്രിസ്മസിന് നാട്ടിലെത്താം

തിരുവനന്തപുരം-ചെന്നൈ ബസ് യാത്ര: സർവീസുമായി കെഎസ്ആർടിസി, ക്രിസ്മസിന് നാട്ടിലെത്താം

പഠനത്തിനും ജോലിക്കും കേരളത്തിൽ നിന്നും ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന നഗരങ്ങളിലൊന്നാണ് ചെന്നൈ. മികച്ച സൗകര്യങ്ങളും ജീവിതസാഹചര്യവും തൊഴിലവസരങ്ങളുമുള്ള ചെന്നൈ മലയാളികൾക്ക് ഒരു സെക്കൻഡ് ഹോം തന്നെയാണ്. എന്നാൽ ചെന്നെയിലേക്കുള്ള യാത്രകൾ നോക്കിയാൽ ട്രെയിൻ ആയിരിക്കും കൂടുതലും ആളുകള്ഡ തിരഞ്ഞെടുക്കുന്നത്. കെഎസ്ആർടിസിയും വിവിധ ഇടങ്ങളിൽ നിന്നും ചെന്നൈ സര്‍വീസുകൾ നടത്തുന്നു,

തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഡീലക്സ് എയർ ബസ് ഈ ക്രിസ്മസ് ന്യൂ ഇയർ യാത്ര പ്രമാണിച്ച് പുറത്തിറക്കിയ പ്രത്യേക സർവീസുകളിലൊന്നാണ്. 1830TVMCNI എന്ന ഈ സർവീസ് തലസ്ഥാനത്തു നിന്നും ചെന്നൈയിലേക്കുള്ള ഏക കെഎസ്ആർടിസി ബസ് കൂടിയാണ്, ഇതിന്‍റെ സമയം, നിരക്ക്, ബുക്കിങ് തുടങ്ങിയ കാര്യങ്ങൾ വായിക്കാം.

Trivandrum-Chennai KSRTC Bus Service

തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഡീലക്സ് ബസ്

തിരുവനന്തപുരത്തു നിന്നും വൈകിട്ട് 6.30ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 9.50ന് ചെന്നൈയിൽ എത്തിച്ചേരും. 15 മണിക്കൂർ 20 മിനിറ്റാണ് ആകെ യാത്രാ സമയം. നാഗർകോവില്‍,
തിരുനെൽവേലി,സട്ടൂർ, , മധുരെ,ട്രിച്ചി,വില്ലുപുരം
തിണ്ടീവനം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവർക്കും പ്രയോജനപ്പെടുത്താൻ പറ്റിയ ബസ് സർവീസാണ്. 1025 രൂപയാണ് സാധാരണ ദിവസങ്ങളിലെ നിരക്ക്.

തിരുവനന്തപുരം-6.30 pm
കളിക്കാവിള-7.15 pm
നാഗർകോവില്‍-8.00 pm
തിരുനെൽവേലി-10.00 pm
സട്ടൂര്‍- 11.00 pm
മധുരെ- 1.20 pm
ട്രിച്ചി- 4.00 am
ഉലുണ്ടൂർപേട്ട്- 5.40 am
വില്ലുപുരം- 6.20 am
തിണ്ടീവനം- 7.10 am
ചെങ്കൽപേട്ട്- 8.30
ചെന്നൈ- 9.50 am

ചെന്നൈ- തിരുവനന്തപുരം സൂപ്പർ ഡീലക്സ് ബസ്

ചെന്നൈയിൽ നിന്ന് തിരുവന്തപുരത്തേയ്ക്ക് ിരികെയും കെഎസ്ആർടിസി ബസ് സർവീസുണ്ട്. ചെന്നൈയിൽ നിന്ന് വൈകിട്ട് 6.30ന് എടുത്ത് പിറ്റേന്ന് രാവിലെ 9.50 ന് എത്തിച്ചേരും. . 15 മണിക്കൂർ 20 മിനിറ്റാണ് ആകെ യാത്രാ സമയം. 1830CNITVM എന്നതാണ് സർവീസ് പേര്,

ചെന്നൈ- 6.30 pm
ചെങ്കൽപേട്ട്- 7.50 pm
തിണ്ടീവനം- 9.10 pm
വില്ലുപുരം- 10.00 pm
ഉളുണ്ടൂർപേട്ട്- 10.40 pm
ട്രിച്ചി- 12.20 am
മധുരെ- 3.00 am
സട്ടൂർ- 5.30 am
തിരുനെൽവേലി- 6.20 am
നാഗർകോവിൽ- 8.20 am
കളയിക്കാവിള- 9.05 am
തിരുവനന്തപുരം- 9.50 am

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+