കേരളത്തിനുള്ളിലായാലും പുറത്തായാലും യാത്രകൾക്ക് നമ്മൾ ആദ്യം തിരയുന്നത് ആ റൂട്ടിൽ ട്രെയിൻ സർവീസ് ഉണ്ടോ, സീറ്റ് കിട്ടുമോ എന്നതായിരിക്കും. ബസിനേക്കാൾ വേഗത്തിൽ, സുഖത്തിൽ എത്താം എന്നാണ് ട്രെയിൻ യാത്രയുടെ ആകർഷണം. എന്നാൽ ചില റൂട്ടുകളിൽ ചിലപ്പോഴൊക്കെ ബസ് യാത്രയാണ് നല്ലത്. പ്രത്യേകിച്ച് നിങ്ങൾക്ക് തിരുവനന്തപുരം- കണ്ണൂർ, കണ്ണൂർ- തിരുവനന്തപുരം റൂട്ടിൽ രാത്രി യാത്ര ചെയ്യേണ്ടി വരുമ്പോൾ..
ട്രെയിനിനൊപ്പം തന്നെ അല്ലെങ്കിൽ ചില ട്രെയിനുകളേക്കാൾ വേഗത്തിൽ എത്തുന്ന ബസ് സർവീസുകളിലൊന്നാണ് കെഎസ്ആർടിസിയുടെ തിരുവനന്തപുരം- കണ്ണൂർ റൂട്ടിലെ മിന്നൽ. പൊതുവേ ഈ റൂട്ടിൽ ബസ് യാത്രയ്ക്ക് 11 മണിക്കൂർ മുതൽ 14 മണിക്കൂർ വരെ വേണ്ടപ്പോൾ ഒൻപതര മണിക്കൂർ മാത്രമെടുത്താണ് മിന്നൽ ഓടിയെത്തുന്നത്. സമയം നോക്കിയാൽ ഈ റൂട്ടിലെ ജനപ്രിയ ട്രെയിനുകളിലൊന്നായ ജനശതാബ്ദിയേക്കാൾ വേഗത്തിൽ എത്തും.

തീർന്നിട്ടില്ല, മാവേലി എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് എന്നീ രണ്ടു ട്രെയിനുകളുടെയും അതേ യാത്രാ സമയം തന്നെയാണ് തിരുവനന്തപുരം- കണ്ണൂർ മിന്നലിനു വേണ്ടത്. ഓരോ ജില്ലയിലും ഓരോ സ്റ്റോപ്പ് വീതം മാത്രമുള്ളതും വഴിയിൽ നിർത്താതതും അനാവശ്യമായ സ്റ്റോപ്പുകള് ഇല്ലാത്തതുമാണ് മിന്നൽ ബസിന്‍റെ പ്രത്യേകത. ഇതാ ജനശതാബ്ദി ട്രെയിനും മിന്നൽ ബസും ഒന്നു താരതമ്യം ചെയ്തു നോക്കിയാലോ.
തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്
ട്രെയിൻ നമ്പർ 12082 തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ചൊവ്വ, ശനി ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തുന്നു. തിരുവനന്തപുരത്ത് നിന്ന് 14:50 ന് പുറപ്പെട്ട് പുലർച്ചെ 00:50 ന് കണ്ണൂരിൽ എത്തും. ആകെ 13 സ്റ്റോപ്പുകളാണ് ഉള്ളത്. 502 കിലോമീറ്റർ ദൂരം പിന്നിടാൻ ജന്‍ശതാബ്ദിക്ക് വേണ്ടത് 10:00 മണിക്കൂർ ആണ്. സെക്കൻഡ് സിറ്റിങ്ങിൽ 220 രൂപ, എസി ചെയറിന് 755 രൂപാ എന്നിങ്ങനെയാണ് നിരക്ക്.
തിരുവനന്തപുരം സെൻട്രൽ - 14:50
കൊല്ലം ജംങ്ഷൻ - 15:45
കായംകുളം ജങ്ഷൻ - 16:22
മാവേലിക്കര - 16:32
ചെങ്ങന്നൂർ - 16:44
തിരുവല്ല - 16:54
കോട്ടയം - 17:32
എറണാകുളം ടൗൺ - 19:00
തൃശ്ശൂർ - 20:18
ഷൊർണൂർ ജങ്ഷൻ - 21:10
തിരൂർ - 21:54
കോഴിക്കോട് - 22:37
വടകര - 23:14
തലശ്ശേരി - 23:34
കണ്ണൂർ - 00:50
തിരുവനന്തപുരം- കണ്ണൂർ മിന്നൽ ബസ്
തിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസവും രാത്രി 8.45 ന് യാത്ര ആരംഭിക്കുന്ന തിരുവനന്തപുരം- കണ്ണൂർ മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ് ഒൻപത് മണിക്കൂർ 30 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ 6.15 ന് കണ്ണൂരിൽ എത്തും. തിരുവനന്തപുരത്ത് നിന്ന് വൈകി കയറി രാവിലെ എത്തുവാൻ അനുയോജ്യമായ സമയക്രമാണിതിന്. തിരുവനന്തപുരത്തിന് യാത്ര പോകുന്നവര്‍ക്ക് എല്ലാം കണ്ട് വൈകി മടങ്ങുവാൻ ഈ സർവീസ് ഉപയോഗിക്കാം. നേരം പുലരുമ്പോഴത്തേയ്ക്കുമേ കണ്ണൂരിൽ എത്തൂ എന്നതിനാൽ കണക്ഷൻ ബസുകൾ കിട്ടാനും എളുപ്പമാണ്. 671 രൂപയാണ് ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം - 20:45
കൊല്ലം - 22:00
ആലപ്പുഴ - 23:30
എറണാകുളം -00:45
തൃശൂർ -02:20
കോട്ടക്കൽ - 03:40
കോഴിക്കോട് - 04:40
കണ്ണൂർ - 06:15
കണ്ണൂർ- തിരുവനന്തപുരം ജശതാബ്ദി എക്സ്പ്രസ്
ട്രെയിൻ നമ്പർ 12081 കണ്ണൂർ- തിരുവനന്തപുരം ജശതാബ്ദി എക്സ്പ്രസ് ബുധൻ, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ 4.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9 മണിക്കൂര്‍ 20 മിനിറ്റ് യാത്രയ്ക്കൊടുവിൽ 14:10 ന് തിരുവനന്തപുരത്ത് എത്തും.
കണ്ണൂർ - 04:50
തലശ്ശേരി - 05:09
വടകര - 05:27
കോഴിക്കോട് - 06:07
തിരൂർ - 06:44
ഷൊർണൂർ ജങ്ഷൻ - 07:30
തൃശ്ശൂർ - 08:13
എറണാകുളം ടൗൺ - 09:40
കോട്ടയം - 10:47
തിരുവല്ല - 11:19
ചെങ്ങന്നൂർ - 11:31
മാവേലിക്കര - 11:43
കായംകുളം ജങ്ഷൻ - 11:53
കൊല്ലം ജങ്ഷൻ - 12:33
തിരുവനന്തപുരം സെൻട്രൽ - 14:10
കണ്ണൂർ- തിരുവനന്തപുരം മിന്നൽ
കണ്ണൂരില്‍ നിന്ന് എല്ലാ ദിവസവും വൈകിട്ട് 7.30 ന് പുറപ്പെട്ട് വെറും 9 മണിക്കൂര് 35 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 05:05 ന് ബസ് തിരുവനന്തപുരത്ത് എത്തിച്ചേരും.
കണ്ണൂർ - 19:30
കോഴിക്കോട് - 21:15
കോട്ടക്കൽ - 22:05
തൃശൂർ - 23:40
എറണാകുളം - 01:10
ആലപ്പുഴ - 02:10
കൊല്ലം - 03:50
തിരുവനന്തപുരം - 05:05
കണ്ണൂരിൽ നിന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തണമെങ്കിൽ കെഎസ്ആർടിസി മിന്നലും പകൽ യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ജമനശതാബ്ദിയും തിരഞ്ഞെടുക്കാം,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













