കേരളത്തിൽ നിന്നും കാശ്മീരിലേക്കുള്ള യാത്രകളൊക്കെ പഴയതിനേക്കാള്‍ വളരെ സിംപിളായിട്ടുണ്ട്. പേരു നല്കി പൈസയുമടച്ച് ബുക്ക് ചെയ്താൽ സുഖമായി കാശ്മീരിൽ പോയി വരാൻ സാധിക്കുന്ന ഇഷ്ടംപോലെ പാക്കേജുകൾ. പറയുന്ന റെയില്‍വേ സ്റ്റേഷനിൽ നിന്നു ട്രെയിനിൽ കയറിയാൽ മാത്രം മതി. എവിടെ താമസിക്കുമെന്നോ, എന്തു കഴിക്കുമെന്നോ വണ്ടി കിട്ടുമെന്നോ എന്നിങ്ങനെ ഒരു കാര്യത്തിലും അല്പം പോലും ടെൻഷനടിക്കാതെയുള്ള യാത്രകൾ, ഇത്രയൊക്കെ കേൾക്കുമ്പോൾ ഒന്നു പോയാൽ കൊള്ളാമെന്നു തോന്നുന്നില്ലേ.. കറക്ട് സ്ഥലത്താണ് നിങ്ങൾ വന്നിരിക്കുന്നത്! ഇന്ത്യന്‍ റെയിൽവേയുടെ റെയിൽ ടൂറിസത്തിന് കീഴിൽ ഉലാ റെയിൽ സംഘടിപ്പിക്കുന്ന കേരളാ-കാശ്മീർ യാത്ര ഈ ഏപ്രിൽ മാസത്തിൽ പോകുവാൻ പറ്റിയ ഒരു പാക്കേജാണ്. വിശദമായി നോക്കാം

കേരളാ-കാശ്മീർ-ജയ്പൂർ പാക്കേജ്
ഉലാ റെയിൽ സംഘടിപ്പിക്കുന്ന കേരളാ-കാശ്മീർ-ജയ്പൂർ പാക്കേജ് കേരളത്തിൽ നിന്നും കാശ്മീരിന്‍റെ സൗന്ദര്യവും ആസ്വദിക്കുവൻ പറ്റിയ മികച്ച പാക്കേജുകളിലൊന്നാണ്. യാത്രയില്‍ ഒന്നിനെക്കുറിച്ചും ആശങ്കപ്പെടാതെ, കാശ്മീർ നഗരവും അവിടുത്തെ മഞ്ഞിൽപൊതിഞ്ഞു കിടക്കുന്ന താഴ്വാരങ്ങളും കാണുവാനും താജ്നഹലും ആഗ്ര കോട്ടയും ഡൽഹി സിറ്റിയും അവിടുത്തെ പ്രധാന കാഴ്ചകളും ജയ്പൂരും അമൃത്സറും ഉൾപ്പെടെയുള്ള ഇടങ്ങൾ ഈ യാത്രയിൽ കാണാം.
2023 ഏപ്രിൽ 17ന് ആരംഭിച്ച് മേയ് 2-ാം തിയതി തിരികെ എത്തുന്ന 15 രാത്രിയും 16 പകലും നീണ്ടു നിൽക്കുന്ന യാത്രയാണിത്.

പ്രധാന സ്ഥലങ്ങൾ
താജ് മഹൽ, ആഗ്രാ ഫോർട്ട്, കുത്തബ് മിനാർ, ലോട്ടസ് മഹൽ, രാജ്ഘട്ട്, തീൻ മൂർത്തി ഭവൻ, ഇന്ത്യാ ഗേറ്റ്, അമൃത്സർ, ഗോൾഡൻ ടെംപിൾ, ഇന്ത്യ-പാക്ക് അതിര്‍ത്തി, രാത്രിയിലെ സുവർണ്ണ ക്ഷേത്രം, കാശ്മീർ വാലി, ശ്രീനഗർ, മുഗൾ ഗാര്‍ഡൻ, നിഷാത് ബാഗ്, ഷാലിമാർ ബാഗ്, ദാൽ തടാകം, സോനാ മാർഗ്, ഗുൽമാര്‍ഗ്, ജയ്പൂർ സിറ്റി പാലസ്, ജന്ദർ മഹൽ, ഹവ്വാ മഹൽ, ആംബെർ ഫോർട്ട്, എന്നിവിടങ്ങാണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്
എവിടെ നിന്നു കയറാം- ബോർഡിങ്, ഡീബോർഡിങ് സ്റ്റേഷനുകൾ
മധുരെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഈ ട്രെയിൻ പുറപ്പെടുന്നത്. തിരുനെൽവേലി, നാഗർ കോവിൽ, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, പോഡനൂർ, ഈ-റോഡ്, സേലം എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും യാത്ര തുടങ്ങുവാനും അവസാനിപ്പിക്കുവാനും സാധിക്കും.
ടിക്കറ്റ് നിരക്ക്
യാത്രയിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന കോച്ചിന്റെ തരം, ബെർത്ത് മുൻഗണനകൾ, ഭക്ഷണ പദ്ധതി, താമസ തരം, ഗ്രൗണ്ട് ട്രാൻസ്പോർട്ട് തരം എന്നിവയെ അടിസ്ഥാനമാക്കിയാണ് നിരക്ക്.

കംഫോർട്ട് (3AC), ഇക്കണോമി(സ്ലീപ്പര്‍ ക്ലാസ്), ബജറ്റ് (സ്ലീപ്പര്‍) എന്നിങ്ങനെ മൂന്ന് ക്ലാസുകളിലായാണ് യാത്രയുള്ളത്
കംഫോർട്ട് (3AC)യിൽ സിംഗിൾ അക്കോമഡേഷന് 57876 രൂപയും ഡബിൾ അക്കോമഡേഷന് 51900 രൂപ വീതവും ട്രിപ്പിൾ അക്കോമഡേഷന് 46700 രൂപ വീതവും കുട്ടികൾക്ക് 35000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ഇക്കണോമി(സ്ലീപ്പര്‍ ക്ലാസ്)യിൽ സിംഗിൾ അക്കോമഡേഷന് 51600 രൂപയും ഡബിൾ അക്കോമഡേഷന് 42990 രൂപ വീതവും ട്രിപ്പിൾ അക്കോമഡേഷന് 38700 രൂപ വീതവും കുട്ടികൾക്ക് 30000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ബജറ്റ് ക്ലാസിൽ ഡോർമിറ്ററി സൗകര്യങ്ങളാണ് ലഭ്യമാക്കുക. ഇതിന് ഒരാൾക്ക് ടിക്കറ്റ് നിരക്ക് 38880 രൂപയാണ്.
888 പേർക്കാണ് ഈ യാത്രയിൽ അവസരമുണ്ടായിരിക്കുന്നത്.

ടിക്കറ്റ് നിരക്കിൽ ട്രെയിൻ ടിക്കറ്റ്, വിവിധ ഇടങ്ങളിലേക്കുള്ള യാത്രകൾ, അമൃത്സറിൽ ഫ്രഷ് ആകുവാനുള്ള റൂം സൗകര്യം, റൂം സൗകര്യം, യാത്രയിലുടനീളം വെജിറ്റേറിയൻ ഭക്ഷണം (ശ്രീ നഗറിൽ രണ്ടു നേരം നോൺ വെജിറ്റേറിയൻ ഭക്ഷണം), ഓരോ ദിവസവവും 1 ലിറ്റർ വീതം കുടിവെള്ളം, സെക്യൂരിറ്റി സർവീസ്, കോഡിനേറ്റർ സർവീസ് എന്നിവ പൊതുവായി ഉൾപ്പെട്ടിരിക്കുന്നു.
ട്രെയിനിൽ 10- 3എസി കോച്ചുകൾ, ഒരു -02 എസി കോച്ച്, 2 പാൻട്രി കാർ, 2 സ്ലീപ്പർ കോച്ചുകൾ വീതമാണുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















