Search
  • Follow NativePlanet
Share
» »വന്ദേ ഭാരത് ട്രെയിനിൽ ടിക്കറ്റ് ക്യാന്‍സൽ ചെയ്താൽ! അറിഞ്ഞിരിക്കാം റദ്ദാക്കൽ നിരക്ക്

വന്ദേ ഭാരത് ട്രെയിനിൽ ടിക്കറ്റ് ക്യാന്‍സൽ ചെയ്താൽ! അറിഞ്ഞിരിക്കാം റദ്ദാക്കൽ നിരക്ക്

വന്ദേ ഭാരത് ടിക്കറ്റ് റദ്ദാക്കുമ്പോള്‍: കഴിഞ്ഞ കുറച്ചു നാളായി കേരളത്തിൽ യാത്രകളിലെ താരം വന്ദേ ഭാരത് എക്സപ്രസ് ട്രെയിനാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച വന്ദേ ഭാരത് ട്രെയിൻ സർവീസായി മാറിയ കേരളാ വന്ദേ ഭാരത് മാറിയിട്ടുണ്ട്. മറ്റു സർവീസുകളെ അപേക്ഷിച്ച് അല്പം കൂടുതലാണ് നിരക്കെങ്കിൽ പോലും ആളുകൾ വന്ദേ ഭാരതിൽ യാത്ര ചെയ്യുവാൻ ആളുകൾ താല്പര്യപ്പെടുന്നു.

എന്നാൽ വന്ദേ ഭാരത് ട്രെയിനിൽ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കുമ്പോൾ എത്രയാണ് നിരക്ക് എന്നത് പലർക്കും അറിയില്ല. സാധാരണ ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്പോൾ തുക കണക്കാക്കുന്നതുപോലെ തന്നെ നിങ്ങൾ ബുക്ക് ചെയ്ത ക്ലാസിനനുസരിച്ചാണ് തുക വരുന്നത്. എത്രയാണ് വന്ദേ ഭാരത് ട്രെയിൻ ടിക്കറ്റിന്റെ റദ്ദാക്കൽ നിരക്കുകളെന്ന് വിശദമായി നോക്കാം.

Vande Bharat Train Ticket Cancellation Rate

ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഫ്ലാറ്റ് നിരക്കുകളാണ് നല്കുന്നതെന്ന് 24 ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 48 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്താൽ എസി എക്സിക്യൂട്ടിവ് ചെയറിന് ക്യാൻസലേഷൻ നിരക്കായി 240 രൂപ നൽകണം. എസി ചെയർകാറിന് ക്യാന്‍സലേഷൻ നിരക്ക് 180 രൂപയാണ്.

അതേസമയം ട്രെയിൻ പുറപ്പെടുന്നതിന് വെറും 12 മണിക്കൂറിനു മുൻപും 48 മണിക്കൂറിനു ശേഷവും ആണ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതെങ്കിൽ ടിക്കറ്റ് നിരക്കിന്‍റെ 25 ശതമാനം തുകയാണ് ക്യാൻസലേഷൻ നിരക്കായി റെയിൽവേയ്ക്ക് നല്കേണ്ടത്. എന്നാൽ 4 മണിക്കൂർ മുൻപാണ് റദ്ദാക്കുന്നതെങ്കിൽ ടിക്കറ്റ് തുകയുടെ 50 ശതമാനം നല്കേണ്ടി വരും.

എന്നാൽ നിങ്ങൾ വന്ദേ ഭാരതിന് ബുക്ക് ചെയ്ത ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിൽ കിടന്ന് ക്യാന്‍സല്‍ ആവുകയാണെങ്കിൽ ക്ലെറിക്കേജ് തുകയായ 60 രൂപാ മാത്രം എടുത്ത് ബാക്കി തുക ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് റെയിൽവേ തിരികെ നല്കും.

ഏറ്റവും മികച്ച സൗകര്യത്തിൽ കുറഞ്ഞ സമയം കൊണ്ട് എത്താൻ സാധിക്കും എന്നതിനാൽ യാത്രക്കാരുടെ പങ്കാളിത്തം കൊണ്ടും മികച്ച സര്‍വീസ് കൊണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ് കേരളാ വന്ദേ ഭാരത്. ഏപ്രില്‍ 28ന് ആണ് കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചത്.
കാസർകോഡ് - തിരുവനന്തപുരം റൂട്ടിൽ 183 ശതമാനവും തിരുവനന്തപുരം-കാസര്‍കോഡ് വന്ദേ ഭാരത് എക്സ്പ്രസിന് 134 ശതമാനമാണ് ഒക്യുപൻസി റേറ്റ്.

തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിന് എസി ചെയർകാറിൽ 1590 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2880 രൂപയും ആണ് ടിക്കറ്റ് നിരക്ക്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേയ്ക്ക് എ സി ചെയര്‍കാറില്‍ 1520 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2,815 രൂപയുമാണ് നിരക്ക്. 16 കോച്ചുകളിലായി ചെയർകാറിൽ 914 സീറ്റുകളും എക്സിക്യൂട്ടീവ് ചെയർകാറിൽ 86 സീറ്റുകളുമാണ് ഉള്ളത്. വ്യാഴാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും സർവീസ് ലഭ്യമാണ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+