Search
  • Follow NativePlanet
Share
» »കാസർകോട്-തിരുവനന്തപുരം വന്ദേ ഭാരത്: രാജ്യത്തെ ഏറ്റവും മികച്ച വന്ദേ ഭാരത് എക്സ്പ്രസ് , വീണ്ടും മുന്നിൽ!

കാസർകോട്-തിരുവനന്തപുരം വന്ദേ ഭാരത്: രാജ്യത്തെ ഏറ്റവും മികച്ച വന്ദേ ഭാരത് എക്സ്പ്രസ് , വീണ്ടും മുന്നിൽ!

രാജ്യത്തെ ഏറ്റവും മികച്ച വന്ദേ ഭാരത് എക്സ്പ്രസ് ആയി കാസർകോഡ് - തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന കേരള വന്ദേ ഭാരത് എക്സ്പ്രസ്. ഈ സർവീസിന്‍റെ ശരാശരി ഒക്യുപൻസി റേറ്റ് 128 ശതമാനമാണെന്നാണ് ഔദ്യോഗിക കണക്കുകൾ. രാജ്യത്തെ 23 വന്ദേഭാരത് സർവീസുകളിൽ ഏറ്റവും കൂടിയ ഒക്യുപൻസി റേറ്റ് ആണിത്.

അതേസമയം തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് സർവീസ് 176 ശതമാനം ഒക്യുപൻസി റേറ്റുമായി രണ്ടാംസ്ഥാനവും നേടി. തൊട്ടുപിന്നിലായി ഗാന്ധിനഗർ- മുംബൈ സെൻട്രൽ വന്ദേഭാരത് എക്സ്പ്രസും ഉണ്ട്. 134 ശതമാനമാണ് ഇതിന്റെ ഒക്യുപൻസി റേറ്റ്.

 Kasaragod-Thiruvananthapuram Best-Performing Vande Bharat Express

ഒരു ട്രെയിനിന്റെ ഒരു റൂട്ടിൽ ആകെ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണമാണ് ഒക്യുപൻസി റേറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. റൂട്ടിലെ ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ നിന്ന് കയറുകയും ഇറങ്ങുകയും ചെയ്യുന്ന ആളുകളുടെ എണ്ണവും ഇതിൽ ഉൾപ്പെടുന്നു.

അതായത്, പോയിന്‍റ് എ മുതൽ പോയിന്‍റ് ബി വരെ ഒരാൾ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ, അത് ഒരു ബുക്കിംഗായി കണക്കാക്കും. അതേപോലെ പോയിന്‍റ് ബിയില്‍ നിന്ന് മറ്റൊരു യാത്രക്കാരൻ അതേ സീറ്റ് പോയിന്‍റ് സിയിലേക്ക് ബുക്ക് ചെയ്യുന്നുണ്ടെങ്കിലും അതൊരു യാത്രയായി കണക്കാക്കും. അതായത് ഒരു സീറ്റിന് രണ്ട് ബുക്കിങ്.

മുംബൈ സെൻട്രൽ-ഗാന്ധിനഗർ വന്ദേ ഭാരത് എക്‌സ്പ്രസ് (129 ശതമാനം), വാരണാസി-ന്യൂ ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് (128 ശതമാനം), ന്യൂഡൽഹി-വാരാണസി വന്ദേ ഭാരത് എക്‌സ്പ്രസ് (124 ശതമാനം), ഡെറാഡൂൺ-അമൃത്സർ വന്ദേ ഭാരത് എക്സ്പ്രസ് (105 ശതമാനം), മുംബൈ-ഷോലാപൂർ വന്ദേ ഭാരത് എക്സ്പ്രസ് (111 ശതമാനം), ഷോലാപൂർ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് (104 ശതമാനം) എന്നിവയാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ള മറ്റു വന്ദേഭാരത് ട്രെയിനുകൾ.

Kerala Vande Bharat Express

രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കിഴക്കൻ മേഖലയിൽ, ഹൗറ-ജൽപായ്ഗുരി വന്ദേ ഭാരത് എക്‌സ്‌പ്രസിന് ശരാശരി 108 ശതമാനവും മടക്കയാത്രയിൽ 103 ശതമാനവും ഒക്യുപ്പൻസിയാണെന്നാണ് കണക്ക്. രേഖപട്‌ന-റാഞ്ചി വന്ദേ ഭാരത് എക്‌സ്‌പ്രസിന് 125 ശതമാനവും മടക്കയാത്രയിൽ 127 ശതമാനവുമാണിത്.

അതേസയയം ഏറ്റവും കുറവ് യാത്രക്കാർ ഉള്ള സർവീസുകൾ അജ്മീർ- ഡൽഹി കന്റോൺമെന്റ് വന്ദേ ഭാരത് എക്‌സ്‌പ്രസ് (60 ശതമാനം), ഡൽഹി കന്റോൺമെന്റ് - അജ്മീർ വന്ദേഭാരത് ട്രെയിൻ (83 ശതമാനം) എന്നിവയാണ്.

2022 ഏപ്രിൽ 1 മുതൽ 2023 ജൂൺ 21 വരെ വന്ദേ ഭാരത് എക്‌സ്‌പ്രസ് 2,140 ട്രിപ്പുകൾ പൂർത്തിയാക്കിയെന്നാണ് ഔദ്യോഗിക കണക്ക്. ഇതേ കാലയളവിൽ മൊത്തം 2,520,370 യാത്രക്കാർ ആണ് ഇതിൽ സഞ്ചരിച്ചത്. ഇതുവരെ ആകെ 46 വന്ദേ ഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത് . 24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വന്ദേ ഭാരത് സർവീസുണ്ട്. മറ്റു ട്രെയിനുകളെയപേക്ഷിച്ച് ശരാശരി ഒരു മണിക്കൂർ വരെ വന്ദേഭാരത് യാത്രയിൽ സമയം ലാഭിക്കാം.

രാജ്യത്തെ ട്രെയിൻ യാത്രകളിൽ വിപ്ലവം തന്നെയാണ് വന്ദേ ഭാരത് ട്രെയിനുകൾ തീർത്തത്. മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാലുന്ന വന്ദേ ഭാരത് അതത് റൂട്ടുകളെ ഏറ്റവും വേഗമേറിയ ട്രെയിൻ കൂടിയാണ്. 2019 ഫെബ്രുവരി 15 നാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തിത്. ന്യൂഡൽഹിക്കും ഉത്തർപ്രദേശിലെ വാരണാസിക്കും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

List of Vande Bharat Express In India

ഇന്ത്യയിലെ 23 വന്ദേഭാരത് ട്രെയിന്‍ സർവീസുകൾ

1. മുംബൈ സെൻട്രൽ - അഹമ്മദാബാദ് - ഗാന്ധിനഗർ വന്ദേ ഭാരത് എക്സ്പ്രസ്
2.മുംബൈ - സായിനഗർ ഷിർദി വന്ദേ ഭാരത് എക്സ്പ്രസ്
3.മുംബൈ - സോലാപൂർ വന്ദേ ഭാരത് എക്സ്പ്രസ്
4.ന്യൂഡൽഹി-വാരണാസി വന്ദേ ഭാരത് എക്സ്പ്രസ്
5.ന്യൂഡൽഹി - ശ്രീ വൈഷ്ണോ ദേവി മാതാ കത്ര വന്ദേ ഭാരത് എക്സ്പ്രസ്
6. അംബ് അണ്ടൗറ - ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്
7.മൈസൂരു -ചെന്നൈ സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ്
8.നാഗ്പൂർ - ബിലാസ്പൂർ വന്ദേ ഭാരത് എക്സ്പ്രസ്
9.ഹൗറ - ന്യൂ ജൽപായ്ഗുരി വന്ദേ ഭാരത് എക്സ്പ്രസ്
10.സെക്കന്തരാബാദ്- വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസ്
11. ന്യൂ ഡൽഹി-ഭോപ്പാൽ വന്ദേഭാരത് എക്സ്പ്രസ്
12. ചെന്നൈ - കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ
13.ഡൽഹി - ജയ്പൂർ വന്ദേ ഭാരത് എക്സ്പ്രസ്
14.സെക്കന്തരാബാദ് - തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ
15.പട്ന - റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ
16. കാസർകോഡ്- തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ
17. ഇൻഡോർ-ഭോപ്പാൽ വന്ദേ ഭാരത് എക്സ്പ്രസ്
18. പാട്ന-റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസ്
19.മുംബൈ- മഡ്ഗാവോൺ വന്ദേ ഭാരത് എക്സ്പ്രസ്
20.ബെംഗളുരു-ധർവാഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ
21. ന്യൂ ജൽപായ്ഗുരി-ഗുവാഹത്തി വന്ദേഭാരത്
22. ഹൗറാ-പുരി വന്ദേ ഭാരത് എക്സ്പ്രസ്
23.ആനന്ദ് വിഹാർ ടെർമിനൽ- ഡെറാഡൂൺ വന്ദേ ഭാരത് എക്സ്പ്രസ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+