Search
  • Follow NativePlanet
Share
» » വിഷു 2025: കെഎസ്ആർടിസി, കർണ്ണാടക ആർടിസി ടിക്കറ്റ് ബുക്കിങ് ഇന്നു മുതൽ, ഈസ്റ്ററിന് അടുത്തയാഴ്ച തുടങ്ങും

വിഷു 2025: കെഎസ്ആർടിസി, കർണ്ണാടക ആർടിസി ടിക്കറ്റ് ബുക്കിങ് ഇന്നു മുതൽ, ഈസ്റ്ററിന് അടുത്തയാഴ്ച തുടങ്ങും

വിഷു ആഘോഷങ്ങൾക്ക് നാട്ടിലേക്ക് വരാനായി മറുനാടൻ മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. ബെംഗളൂരു, മുംബൈ, മംഗലാപുരം, ചെന്നൈ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം മലയാളികൾ ഏറ്റവും കൂടുതൽ നാട്ടിലേക്ക് യാത്ര ചെയ്യുന്ന സമയമാണിത്. ഇപ്പോഴിതാ, ബെംഗളൂരു, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർ കേരളത്തിലേക്ക് വിഷു യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ബസ് ബുക്ക് ചെയ്യുവാനുള്ള സമയമായിരിക്കുകയാണ്.

ഈ വർഷം വിഷു ഏപ്രിൽ 14 തിങ്കളാഴ്ചയാണ്. വെള്ളിയാഴ്ച 11-ാം തിയതി മുതൽ തന്നെ നാട്ടിലേക്ക് പോകാനുള്ള ആളുകളുടെ തിരക്ക് ആരംഭിക്കും. ഇപ്പോൾ ഇതാ വിഷു സീസൺ യാത്രകൾക്കായി ഏപ്രിൽ 9 ബുധനാഴ്ചയുടെ ടിക്കറ്റ് ബുക്കിങ് ആണ് കേരളാ ആർടിസിയിലും കർണ്ണാടക ആര്‍ടിസിയിലും ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ മുന്നോട്ടുള്ള തിയതികളിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങും തുടങ്ങും.

Vishu 2025 KSRTC amp amp Karnataka RTC Bus Ticket Booking Opens

ഏപ്രിൽ 10 വ്യാഴം, 11 വെള്ളി, 12 ശനി എന്നീ ദിവസങ്ങളിലാണ് വിഷു പ്രമാണിച്ച് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുവാൻ സാധ്യതയുള്ള ദിവസങ്ങൾ. സ്ഥിരം ബസുകളിലെ സീറ്റുളുടെ ബുക്കിങ് പൂർത്തിയായാൽ മാത്രമേ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് ബുക്കിങ് തുടങ്ങുകയുള്ളൂ. കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ വിറ്റുതീർന്നിരുന്നു. വിഷു, ഈസ്റ്റർ സീസണിലെ തിരക്ക് പരിഗണിച്ച് റെയില്‍വേ പ്രത്യേക ട്രെയിൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും യാത്രക്കാർക്കുണ്ട്.

കെഎസ്ആർ ബെംഗളൂരു - കന്യാകുമാരി, മൈസൂരു - തിരുവനന്തപുരം നോർത്ത്, യശ്വന്തപുര - കണ്ണൂർ (സേലം വഴി) എക്സ്പ്രസ് തുടങ്ങിയ ട്രെയിനുളളിൽ വിഷു ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലായിരുന്നു.

ഈസ്റ്റർ യാത്രയ്ക്കുള്ള ബുക്കിങ്

കേരളാ ആർടിസി, കർണ്ണാടക ആർടിസി എന്നിവയുടെ ഈസ്റ്റർ തിയതിയോട് അടുപ്പിച്ചുള്ള ടിക്കറ്റ് ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും. ഏപ്രില്‍ 20 ഞായറാഴ്ചയാണ് ഈസ്റ്റർ. അതിനു മുൻപുള്ള ബുധനാഴ്ചയായ ഏപ്രിൽ 16 മുതൽ ഈസ്റ്റർ യാത്രയുടെ തിരക്ക് തു‍ടങ്ങും. പെസഹാ വ്യാഴം, ദുഖവെള്ളി എന്നിവ നാട്ടിൽ ചെലവഴിക്കാൻ കഴിയുന്ന വിധത്തിലാണ് മിക്കവരും ലീവ് പ്ലാൻ ചെയ്യുന്നത്.
16- 18 വരെയുള്ള ദിവസങ്ങളിലാണ് ഈസ്റ്റർ യാത്രയിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്.

സ്വകാര്യ ബസ് ബുക്കിങ് നേരത്തെ

വിഷു, ഈസ്റ്ററിന് മുന്നോടിയായി സ്വകാര്യ ബസുകളുടെ ബുക്കിങ്ങ് ഫെബ്രുവരി രണ്ടാം വാരത്തോടെ ആരംഭിച്ചിരുന്നു. അന്ന് കുറഞ്ഞ എണ്ണം ബസുകൾ മാത്രമാണ് ബുക്കിങ് തുടങ്ങിയതെങ്കിലും ഇപ്പോൾ ബുക്കിങ് സജീവമാണ്. കെഎസ്ആർടിസി, ട്രെയിൻ യാത്രകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്ന നിരക്കാണ് സ്വകാര്യ ബസുകളിലേത്.

ആറ്റുകാൽ പൊങ്കാലയ്ക്ക് പ്രത്യേക ട്രെയിൻ ഉണ്ടോ?

മാർച്ച് 13 നാണ് ഇച്ചവണത്തെ ആറ്റുകാൽ പൊങ്കാല, ലക്ഷക്കണക്കിന് വിശ്വാസികൾ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കുവാൻ ഈ ദിവസങ്ങളിൽ തിരുവനന്തപുരത്ത് എത്തും. ബെംഗളൂരു. മൈസൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകൾ പൊങ്കാലയ്ക്ക് എത്താറുണ്ട്. ഇത്തവണ പൊങ്കാല ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ട്രെയിൻ റെയിൽവേ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം ബയ്യപ്പനഹള്ളിയിൽ- തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) റൂട്ടിൽ സ്പെഷൽ ട്രെയിൻ സർവീസ് നടത്തിയിരുന്നുവെങ്കിലും യാത്രക്കാർക്ക് സർവീസ് പ്രയോജനപ്പെടുത്തുവാൻ സാധിച്ചില്ല. അവസാന നിമിഷം പ്രഖ്യാപിച്ച ട്രെയിനിൽ യാത്രക്കാർ ഇല്ലാതെ, കാലിയായാണ് സർവീസ് നടത്തിയത്. ഇത്തവണ ഈ സാഹചര്യം ഒഴിവാക്കുവാനായി ആറ്റുകാൽ പൊങ്കാലയ്ക്ക് സ്പെഷൽ ട്രെയിൻ നേരത്തെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vishu ksrtc bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+