കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രകൾ സഞ്ചാരികൾ ഏറ്റെടുത്തിരിക്കുകയാണ്. മാർച്ച് മാസത്തിൽ അവധി ആരംഭിച്ചതു മുതൽ പാക്കേജുകളെല്ലാം വേഗത്തിലാണ് ബുക്കിങ് പൂർത്തിയാക്കുന്നത്. മറ്റു സ്വകാര്യ പാക്കേജുകളേയും ൃ സ്വന്തമായി പ്ലാന് ചെയ്തുള്ള യാത്രകളേയുംകാള്‍ ചെലവ് കുറവാണെനന്തും വേണമെങ്കിൽ ഗ്രൂപ്പായി പോകാം എന്നതൊക്കെയാണ് ബജറ്റ് യാത്രകളെ പ്രത്യേകതയുള്ളതാക്കുന്നത്.
ഇപ്പോഴിതാ, ആഘോഷങ്ങളുടെ ഏപ്രിൽ മാസത്തിൽ കിടിലൻ പാക്കേജുകളാണ് കെഎസ്ആർടിസി അവതരിപ്പിച്ചിരിക്കുന്നത്.
പെരുന്നാൾ , വിഷു, ഈസ്റ്റർ അവധിക്കാല യാത്രകൾ കെഎസ്ആർടിസി ടൂറിസം സെല്ലിനൊപ്പം ചെലവഴിക്കാൻ സാധിക്കുന്ന വിധത്തില്‍ പയ്യന്നൂർ ബഡ്ജറ്റ് ടൂറിസം സെൽ ഒരുങ്ങി കഴിഞ്ഞു. ഒന്നും രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഏപ്രിൽ മാസ പാക്കേജുകളുടെ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു.

മൂന്നാർ - മറയൂർ - കാന്തല്ലൂർ
മാർച്ച് 28, ഏപ്രിൽ 2 , 11, 25 എന്നിങ്ങനെ നാലു യാത്രകളാണ് ഏപ്രിൽ മാസത്തിൽ പയ്യന്നൂരിൽ നിന്ന് മൂന്നാറിലേക്ക് ക്രമീകരിച്ചിരിക്കുന്നത്. കൊടും ചൂടിലും തണുപ്പ് നിൽക്കുന്ന മൂന്നാറിലേക്ക് വിഷു ആഘോഷത്തിന് മുൻപ് പോയി വരാം. യാത്ര പുറപ്പെട്ട് നാലാം ദിവസം പയ്യന്നൂരിൽ മടങ്ങിയെത്തുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. 4150 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഗവി - അടവി -കുമളി - രാമക്കൽ മേട്
ഏപ്രിൽ 4,21 എന്നീ രണ്ട് തീയ്യതികളിൽ രണ്ടു ഗവി യാത്രകളാണ് ഏപ്രിൽ മാസം പേകുന്നത്. അടവി, ഗവി , ആങ്ങാമുഴി , പരുന്തുംപാറ, കമ്പം ,തേക്കടി വിസിറ്റ്, സ്പൈസസ് ഗാർഡൻ രാമക്കൽ മേട് എന്നിവിടങ്ങളാണ് സന്ദർശിക്കുക. വൈകുന്നേരം 4 മണിക്കാണ് പുറപ്പെടുക.തിരിച്ച് നാലാമത്തെ ദിവസം രാവിലെ 7 മണിക്ക് എത്തിച്ചേരും. 6200 രൂപയാണ് ടിക്കറ്റ് നിരക്ക്.
പാലക്കാട് - നെല്ലിയാമ്പതി
ഏപ്രിൽ 5, 29 തീയ്യതികളിലാണ് പാലക്കാട് - നെല്ലിയാമ്പതി യാത്ര. പോത്തുണ്ടി ഡാം, സീതാർകുണ്ട് വ്യൂ പോയിന്‍റ്, നെല്ലിയാമ്പതി, കേശവൻ പാറ, മലമ്പുഴ, കൽപ്പാത്തി എന്നിവയാണ് പ്രധാന സന്ദർശന സ്ഥലങ്ങൾ. 4200 രൂപയാണ് ടിക്കറ്റ് നിരക്ക്.
സൈലന്‍റ് വാലി യാത്ര
ഏപ്രിൽ 1 , 28 തീയ്യതികളിലാണ് സൈലന്‍റ് വാലി യാത്ര. സൈലന്‍റ് വാലി ട്രക്കിംഗ് , കാഞ്ഞിരപ്പുഴ ഡാം എന്നിവയാണ് സന്ദർശന സ്ഥലങ്ങൾ. രാത്രി 9.00 മണിക്കാണ് യാത്ര പുറപ്പെടുക.
നെഫേർറ്റി - ആഡംബര കപ്പൽ യാത്ര
ഏപ്രിലിൽ പയ്യന്നൂരിൽ നിന്ന് ഒരു കപ്പല് യാത്ര മാത്രമാണുള്ളത്.
ആഡംബര കപ്പൽ യാത്രയും കൊച്ചി കാഴ്ചകളും കണ്ടുമടങ്ങാനുള്ള അവസരമൊരുങ്ങുന്നത് ഏപ്രിൽ 15 നാണ്. രാത്രി 10 മണിക്ക് യാത്ര പുറപ്പെടും. 4850 രൂപയാണ് ടിക്കറ്റ് നിരക്ക്.
വാഗമൺ - കുമരകം യാത്ര
വാഗമൺ - കുമരകം യാത്ര ഏപ്രിൽ 18 നാണ് പുറപ്പെടുക ആദ്യ ദിനം വാഗമൺ കാഴ്ചകളും രണ്ടാം ദിനം കുമരകം ബോട്ടിംഗുമാണ് പ്രധാന ആകർഷണം. വൈകു: 6 മണിക്കാണ് യാത്ര പുറപ്പെടുക. 5260 രൂപയാണ് ടിക്കറ്റ് നിരക്ക്.
കൂടാതെ ഏകദിന യാത്രകളായി ഏപ്രിൽ 6, 17 തീയതികളിൽ നിലമ്പൂർ, വയനാട് യാത്ര, ഏപ്രിൽ 12 നും കോഴിക്കോട് കടലുണ്ടി യാത്രകൾ എന്നിവയും നടക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഫോൺ-
8075 823 384
97455 34123
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













