പാപനാശിനി തീര്‍ത്ഥമാണ് തുള്‍ജാപൂരിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന്. പാപങ്ങള്‍ കഴുകിക്കളയുന്ന പുണ്യജലമെന്നാണ് പാപനാശിനി എന്ന വാക്കിനര്‍ത്ഥം. തുള്‍ജാ ഭവാനി ക്ഷേത്രത്തില്‍ നിന്നും അരക്കിലോമീറ്റര്‍ അകലത്തിലായാണ് പാപനാശിനി തീര്‍ത്ഥം സ്ഥിതിചെയ്യുന്നത്. ദിവസേന നിരവധി ഭക്തര്‍ ഇവിടെയെത്തി പാപങ്ങള്‍ കഴുകിക്കളഞ്ഞ് മടങ്ങുന്നു. നൂറ്റാണ്ടുകളോളം പഴക്കമുള്ളതാണ് പാപനാശിനി തീര്‍ത്ഥം എന്ന് കരുതപ്പെടുന്നു.



Click it and Unblock the Notifications