ഉദയ്പൂരിന്‍െറ പ്രൗഡിയുടെ അടലയാളമായി ഗണിക്കപ്പെടുന്ന ഫത്തേഹ്പൂര്‍ തടാകം 1678ല്‍ മഹാറാണാ ഫത്തേഹ്സിംഗാണ് നിര്‍മിച്ചത്. വിക്ടോറിയ രാജ്ഞിയുടെ മകനായ ഡ്യൂക് ഓഫ് കൊണാട്ടാണ് ഈ തടാക നിര്‍മാണത്തിന്‍െറ ശിലാസ്ഥാപനം നിര്‍മിച്ചത്. മനോഹരമായ നീലതടാകവും സമീപത്തെ പച്ചപ്പുകളെല്ലാം ഉദയ്പൂരിന് രണ്ടാമത്തെ കാശ്മീര്‍ എന്ന് പേര് നേടി കൊടുത്തതാണ്.
നഗരത്തിലെ മറ്റുതടാകങ്ങളായ പിച്ചോളയുമായും രംഗ് സാഗറുമായും ഇതിനെ കനാല്‍ കൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ട്. പ്രശസ്തമായ രാംപ്രതാപ് കൊട്ടാരം ഈ തടാക തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഉദയ്പൂര്‍ നഗരത്തില്‍ നിന്ന് ഇങ്ങോട് ബസ്, ടാക്സി,ആട്ടോ, ടോംഗ സര്‍വീസുകള്‍ ലഭ്യമാണ്.



Click it and Unblock the Notifications