ദൈ്വതദര്‍ശനത്തിന്റെ ആചാര്യനായ ശ്രീ മാധ്വാചാര്യയുടെ ജന്മസ്ഥലമാണ് ഇത്. മാധ്വാചാര്യയുടെ കുടുംബവീടാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഒരു മാധ്വാ മന്ദിരവുമുണ്ടിവിടെ. ഇവിടെ വേദത്തിലും സംസ്‌കൃതത്തിലുമുള്ള ക്ലാസുകള്‍ നടക്കുന്നുണ്ട്. ഇതിനടുത്തായി ഒരു പരശുരാമ ക്ഷേത്രവുമുണ്ട്.
അനന്തപത്മനാഭ ക്ഷേത്രം. ശ്രീമാധ്വാചാര്യരുടെ വീട്, മാധ്വാചാര്യരുടെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം എന്നിവയുള്‍പ്പെടുന്നൊരു സമുച്ചയമുണ്ട് ഇവിടെ. ശ്രീവാദിരാജയാണ് ക്ഷേത്രത്തില്‍ മാധ്വാചാര്യയുടെ പ്രതിഷ്ഠ നടത്തിയത്. മാധ്വാചാര്യയുമായി ബന്ധപ്പെട്ടതാണ് ഇവിടെയുള്ളതെല്ലാം. മാധ്വാചാര്യ നട്ടതെന്ന് കരുതുന്ന കൂറ്റന്‍ ആല്‍മരം, അദ്ദേഹം വെള്ളം എടുത്തിരുന്ന നാല് കുളങ്ങള്‍ എന്നിങ്ങനെ എല്ലാം ആചാര്യനുമായി ബന്ധപ്പെട്ടതാണ്.
ഉഡുപ്പി നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ മാറിയാണ് പജക ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഉഡുപ്പിയില്‍ നിന്നും ഇവിടേയ്ക്ക് ഏറെ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.



Click it and Unblock the Notifications