ഉജ്ജൈനിലെ സബര്‍ബമന്‍ ഭാഗത്തത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ടൂറിസം മന്ത്രാലയം തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമായി പ്രതിപാദിച്ചിരിക്കുന്ന സ്ഥലമാണ്. ഹൈന്ദവ വിശ്വാസപ്രകാരം ശക്തിയുള്ള ദേവതയായ കലികയുടെ പേരിലുള്ളതാണ് ഈ ക്ഷേത്രം. കാളിദാസന് ഏററവും ഇഷ്ടമുള്ള ദേവിയായിരുന്നു കലികയെന്നും ദേവിയുടെ അനുഗ്രഹത്താലാണ് അദ്ദേഹത്തിന് അമൂല്യസിദ്ദികള്‍ ലഭിച്ചതെന്നും ഐതിഹ്യമുണ്ട്.
ഏഴാം നൂറ്റാണ്ടില്‍ ഹര്‍ഷിവര്‍ധ്നാണ് ക്ഷേത്രം പുതുക്കിപ്പണിതത്. ക്ഷേത്രത്തിന് സമീപത്ത് കൂടിയാണ് ഷിപ്രനദി ഒഴുകുന്നത്. പുരാതന ഹൈന്ദവ സംസ്കാരം പ്രതിഫലിപ്പിക്കുന്നതാണ് ക്ഷേത്രം. ദേവിക്ക് നിവേദ്യങ്ങളര്‍പ്പി ക്കാന്‍ നിരവധി ഭക്തര്‍ നിത്യവും ഇവിടെയെത്താറുണ്ട്. ഗ്വാളിയോര്‍ രാജാക്കന്മാരാണ് ഇന്ന് കാണുന്ന രീതിയില്‍ ക്ഷേത്രം പുതുക്കിപ്പണിതത്.



Click it and Unblock the Notifications