മൌര്യകാലഘട്ടത്തിന്റെ കീര്‍ത്തി പുതുതലമുറയില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് വിക്രം കീര്‍ത്തി മന്ദിര്‍ പണികഴിപ്പിച്ചിരിക്കുന്നത്. സ്കിന്ദിയ ഓറിയന്റല്‍ റിസര്‍ച്ച് സെന്റര്‍, പുരാവസ്തു മ്യൂസിയം, ഒരു ആര്‍ട്ട്് ഗ്യാലറി, ഒരു ഓഡിറ്റോറിയം എന്നിവയാണ് ഇതിനകത്തുള്ളത്. വിക്രം കാലഘട്ടത്തിലെ രണ്ടാം സഹസ്രാബ്ദത്തില്‍ സാംസ്കാരികകേന്ദ്രമായി വികസിച്ചു വന്ന സ്ഥലമാണ് ഇത്. നര്‍മ്ദാ താഴ്വരയില്‍ നിന്ന് കണ്ടെത്തിയ ഫോസിലുകള്‍, കോപ്പര്‍ പ്ലേറ്റ്സ്, ചിത്രങ്ങളുടെ സമ്പന്നമായ ശേഖരം എന്നിവ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രാചീന ആനയുടെ ഭീമാകാരമായ ഒരു തലയോട്ടിയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 18000 ത്തോളം താളിയോലകള്‍ വിവിധ വിഷയങ്ങളിലായി സ്കിന്ദിയ ഓറിയന്റല്‍ റിസര്‍ച്ച് ഇന്സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കിയിട്ടുണ്ട്. പേര്‍ഷ്യ്ന്‍, അറബി മറ്റ് ഇന്ത്യന്‍ ഭാഷകള്‍ തുടങ്ങി നിരവധി അപൂര്‍വ്വ് താളിയോലകള്‍ ഇവിടെയുണ്ട്. വിക്രം കീര്‍ത്തി മന്ദിറിനകത്ത് ഏറ്റവുമധികം പേരെ ആകര്‍ഷിക്കുന്ന സ്ഥലമാണ് റിസര്‍ച്ച് ഇന്സ്റ്റിറ്റ്യൂട്ട്.



Click it and Unblock the Notifications