പര്‍വ്വതങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ പേരില്‍ 1965 നവംബര്‍ 14 നാണ് നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൌണ്ടനീറിംഗ് സ്ഥാപിതമായത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മൌണ്ടനീറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നാണ് ഇന്ന് ഈ സ്ഥാപനം.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും പര്‍വ്വതാരോഹണവും മറ്റ് സാഹസിക പ്രവര്‍ത്തനങ്ങളും പഠിക്കാനുള്ള കോഴ്സുകളാണ് ഇവിടെയുള്ളത്. പ്രകൃതിനിയമങ്ങള്‍ തെറ്റിക്കാതെയുള്ള പരിശീലനമുറകളാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത്.ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനം 1860 ലെ 21ാം നിയമത്തിന് കീഴിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



Click it and Unblock the Notifications