യമുനാനദിയുടെ ഏറ്റവും വലിയ പോഷകനദിയായ ടോണ്‍സ് നദിയുടെ കരയില്‍ നേത്വാര്‍ ഗ്രാമത്തിലാണ് പോഖു ദേവതാക്ഷേത്രം സ്ഥിതിചെയ്യുന്നത്.കര്‍ണ മന്ദിറും ദുര്യോധന് മന്ദിറുമാണ് ഈ പ്രദേശത്തെ മറ്റ് പ്രധാനക്ഷേത്രങ്ങള്‍. പൈന്മരങ്ങളും ,ചിര് മരങ്ങളും ,ദേവതാരുവും തിങ്ങിനിറഞ്ഞ് വളരുന്ന മനോഹര ഗ്രാമമാണ് നേത്വാര്‍. ചക്രത- ഷിംല റോഡിലെ തിയൂണിയില് നിന്നും ചക്രതയിലെത്തി സഞ്ചാരികള്‍ക്ക് നേത്വാറിലേക്ക് പോകാം. ചക്രത താഴിവരയില് നിന്നും തുടങ്ങുന്ന ഒരു ഇടുങ്ങിയ വഴിയിലൂടെ ഒരു ഇരുമ്പുപാലം കടന്നാണ് പോഖു ദേവതാക്ഷേത്രത്തിലെത്തുക.