വാഗമണിലെ മറ്റൊരു ആത്മീയ കേന്ദ്രമാണ് തങ്ങള്‍ പാറ. മുസ്ലീങ്ങളുടെ ആരാധനാകേന്ദ്രമാണിവിടം. ഗോളാകൃതിയിലുള്ള വലിയൊരു പാറയുണ്ടിവിടെ ഇതിനുമുകളിലാണ് ഷെയ്ഖ് ഫരീദുദ്ദീന്റെ ഖബറിടമുള്ളത്. എല്ലാവര്‍ഷവും ഉറുസ് ഉല്‍സവസമയത്ത് ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്.
എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അഫ്ഗാനില്‍ നിന്നെത്തിയ ഈ സൂഫി വര്യന്‍ ഏറെക്കാലം ഇവിടെ താമസിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. പാറയ്ക്കടുത്തായി വളരെ പഴക്കമുള്ള ഒരു ഗുഹയുമുണ്ട്. പുരാതനമനുഷ്യര്‍ ഈ ഗുഹയില്‍ ജീവിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. തങ്ങള്‍ പാറയില്‍ നിന്നും ഈ ഗുഹയിലേയ്ക്ക് നടന്നുപോകാവുന്ന ദൂരമേയുള്ളു.



Click it and Unblock the Notifications