വാല്‍പ്പാറൈ ഹില്‍ സ്റ്റേഷനില്‍ നിന്ന് 26 കിലോമീറ്റര്‍ കിഴക്കായാണ് ചിന്നക്കലാര്‍ വെള്ളച്ചാട്ടം. ഇന്ത്യയില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം ഈ സ്ഥലത്തിനാണ്. അതിനാലാണ് ഇവിടം സൗത്ത് ഇന്ത്യയിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്നത്. ഇടതൂര്‍ന്ന വനത്തിനുള്ളിലെ ചിന്നക്കലാറിന്‍റെ കാഴ്ച അതിമനോഹരമാണ്.
വെള്ളച്ചാട്ടത്തിന് മുകളിലൂടെയുള്ള തൂക്ക് പാലം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇഷ്ടമാകും. ഒരു സിംഹഗര്‍ജ്ജനം പോലെയാണ് ഈ വെള്ളച്ചാട്ടത്തിന്‍റെ ശബ്ദം. വര്‍ഷം മുഴുവന്‍ മഴ പെയ്യുന്ന സ്ഥലമായതിനാല്‍ ഇവിടെ സദാസമയവും മഞ്ഞും, മേഘങ്ങളും നിറഞ്ഞ് നില്ക്കും. ചിന്നക്കലാറിലേക്കുള്ള റോഡ് യാത്ര വാല്‍പ്പാറ സന്ദര്‍ശനത്തിലെ അവിസ്മരണീയമായ അനുഭവമാണ്.



Click it and Unblock the Notifications