അപ്പര്‍ ഷോളയാര്‍ ഡാം വഴി പ്രശസ്തമായ സ്ഥലമാണ് ഷോളയാര്‍. വാല്‍പ്പാറയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണിത്. ഏഷ്യയിലെ ഏറ്റവും ആഴമുള്ള രണ്ടാമത്തെ ഡാമാണിത്. വര്‍ഷം മുഴുവനും സഞ്ചാരികള്‍ ഇവിടെയെത്തുന്നു. തമിഴ്നാട്ടിലെ ജലവൈദ്യുതപദ്ധതിയുടെ ഭാഗമാണിത്. ഇവിടം സന്ദര്‍ശിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമുണ്ട്. വളരെ മനോഹരമായ കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
പൊള്ളാച്ചിയില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയാണ് ഷോളയാര്‍. തോട്ടങ്ങള്‍ക്കും, വനത്തിനും, ഹരിതാഭയാര്‍ന്ന മലനിരകള്‍ക്കും ഇടയിലാണ് ഇതിന്‍റെ സ്ഥാനം. നഗരത്തിരക്കുകളില്‍ നിന്ന് വരുന്നവര്‍ക്ക് ശാന്തതയും, സ്വച്ഛതയും ലഭിക്കുന്ന ഒരിടമാണിത്.



Click it and Unblock the Notifications