ആയിരകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ളതും ഗംഗാ തീരത്തെ മനോഹരവുമായ സ്നാനഘട്ടങ്ങളില്‍ ഒന്നായ ഇവിടം കാശിയില്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. പത്ത് കുതിരകളെ യാഗത്തിന് സമര്‍പ്പിച്ച ഇടം എന്നാണ് ഈ പേരിന് അര്‍ഥം.
ഒളിച്ച് പോയ ശിവനെ തിരികെ കൊണ്ടുവരുന്നതിന്‍െറ ഭാഗാമയി ബ്രഹ്മാവ് ഇവിടെ യാഗം നടത്തിയതിലൂടെയാണ് ഈ സ്ഥലത്തിന് ദശാശ്വമേധ് ഘാട്ട് എന്ന് പേര് വന്നതെന്നാണ് ഐതിഹ്യം. യാഗത്തിനിടെ ദോഷപരിഹാരാര്‍ഥമാണോ അതോ ശിവന്‍ തിരിച്ചുവന്നതിലെ സന്തോഷം മൂലമാണോ പത്ത് കുതിരകളെ യാഗത്തിന് സമര്‍പ്പിച്ചത് എന്ന കാര്യം ഐതിഹ്യത്തില്‍ വ്യക്തമല്ല.
എന്തൊക്കെയായാലും രണ്ടാം നൂറ്റാണ്ട് മുതല്‍ ഇവിടെ മതപരമായ ചടങ്ങുകള്‍ നടന്നിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്.
ഈ ചരിത്രപ്രധാനം കൊണ്ട് തന്നെ വാരണാസിയിലെ പ്രമുഖ സ്നാനഘട്ടങ്ങളിലൊന്നായാണ് ഇവിടം കരുതുന്നു. കാശിയുടെ ഗേറ്റ്വേ എന്ന് അറിയപ്പെടുന്ന ഇവിടെയാണ് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലം.
രാവിലെയും വൈകിട്ടും പുരോഹിതര്‍ ദീപാരാധന (ആരതി) ചടങ്ങുകള്‍ നടത്താറുണ്ട്. പ്രാര്‍ഥനാ മന്ത്രങ്ങളുടെ അകമ്പടിയോടെ പുരോഹിതരും ഭക്തരും നൂറുകണക്കിന് കത്തിച്ച മണ്‍ചെരാതുകള്‍ ഗംഗയില്‍ ഒഴുക്കുന്ന കാഴ്ചക്ക് പകരം വെക്കാന്‍ ഒന്നും തന്നെ ഇല്ല.



Click it and Unblock the Notifications