രാം നഗറില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 18ാം നൂറ്റാണ്ടില്‍ ബംഗാളി മഹാറാണി നിര്‍മിച്ചതാണെന്നാണ് ചരിത്രം. നിലവില്‍ ബനാറസ് രാജകുടുംബത്തിന്‍െറ നിയന്ത്രണത്തിലുള്ള ക്ഷേത്രം വടക്കേ ഇന്ത്യന്‍ മാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്. ദുര്‍ഗാ കുണ്ഡ് എന്നറിയപ്പെടുന്ന കുളത്തിന് എതിര്‍വശം ചതുരാകൃതിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്‍െറ നാല് കോണിലും ഉയരമേറിയ നിരീക്ഷണ ടവറുകള്‍ ഉണ്ട്.
ഉയരത്തിലുള്ള ഗോപുരവും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ദുര്‍ഗാദേവിയുടെ വസ്ത്രത്തിന്‍െറ നിറത്തിന് സമാനമായ ചുവപ്പു നിറമാണ് ക്ഷേത്രത്തിന്. വിശ്വാസ പ്രകാരം നഗരത്തെ ദുഷ്ട ശക്തികളില്‍ നിന്ന് രക്ഷിക്കാനായി ക്ഷേത്രത്തില്‍ സ്വയം പ്രതിഷ്ഠയായതാണ് എന്നാണ്.
നവരാത്രി അടക്കം ഉല്‍സവ വേളകളില്‍ നിരവധി വിശ്വാസികളാണ് ഇവിടെയത്തൊറ്. ഹിന്ദുക്കളല്ലാത്തവര്‍ക്ക് ക്ഷേത്രത്തിന്‍െറ മുറ്റം വരെ മാത്രമേ പ്രവേശനമുള്ളൂ. കുരങ്ങന്‍മാര്‍ ധാരാളം ഉള്ളതുകൊണ്ട് മങ്കി ടെമ്പിള്‍ എന്നും ഇത് അറിയപ്പെടാറുണ്ട്.



Click it and Unblock the Notifications