നിരവധി പുരാണ കഥകളുമായി ബന്ധപ്പെട്ടുള്ള സ്നാനഘട്ടമാണ് ഇവിടം. ശിവ പാര്‍വതിമാരുമായി ബന്ധപ്പെട്ടുള്ളതാണ് ഇതില്‍ പ്രധാനം. തന്നെ അവഗണിച്ച് തന്‍െറ ഭക്തര്‍ക്കൊപ്പം ശിവന്‍ ചെലവഴിക്കുന്നതില്‍ ദുഖിതയായ പാര്‍വതീ ദേവി ഗംഗാ നദീ തീരത്ത് തന്‍െറ കമ്മല്‍ കളഞ്ഞുപോയതായി പറഞ്ഞു.
ആഭരണം അന്വേഷിക്കുന്നതിന്‍െറ പേരില്‍ ശിവനെ തനിക്കൊപ്പം നിര്‍ത്തുകയായിരുന്നത്രേ പാര്‍വതീ ദേവിയുടെ ഉദ്ദേശ്യം. ആഭരണം തേടി ശിവന്‍ കുഴിച്ചതെന്ന് വിശ്വസിക്കുന്ന പുരാതനമായ ടാങ്കും ഇവിടെയുണ്ട്. തുറന്ന ശവ സംസ്കാര സ്ഥലമായ ഇവിടെ സംസ്കരിക്കുന്നവരോട് ആഭരണം കണ്ടുവോവെന്ന് ശിവന്‍ ചോദിക്കുമെന്നാണ് ഐതിഹ്യം.
ശവസംസ്കാരങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സ്ഥലം എന്ന നിലയില്‍ നിരവധി സന്ദര്‍ശകര്‍ ഇവിടെയത്തൊറുണ്ട്. സ്നാനഘട്ടത്തിനോട് ചേര്‍ന്ന് ഗണേശക്ഷേത്രവും വിഷ്ണുവിന്‍െറ കാല്‍പ്പാട് പതിഞ്ഞതെന്ന് കരുതുന്ന സ്ളാബും ഇവിടെയുണ്ട്. ധനികരുടെയും പ്രധാന വ്യക്തികളുടെയും മൃതദേഹങ്ങള്‍ ഈ സ്ളാബിലാണ് സംസ്കരിക്കുക.



Click it and Unblock the Notifications