1867 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന ടി.മഹാദേവ റാവുവാണ് ഈ തുരങ്കം നിര്‍മ്മിച്ചത്. 924 അടി നീളമുള്ള ഈ തുരങ്കത്തിന്റെ നിര്‍മ്മാണം 14 വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്. ഉള്‍നാടന്‍ ജലഗതാഗതമായിരുന്നു ഇതിന്റെ നിര്‍മ്മിതിയുടെ ഉദ്ദേശം. കഴിഞ്ഞ തലമുറയുടെ ബുദ്ധിസാമര്‍ത്ഥ്യവും നിര്‍മ്മാണ വൈദഗ്ദ്യവും അസൂയാര്‍ഹവും അനുകരണീയവുമായ വിധത്തില്‍ സമ്മേളിച്ചതാണ് ഇതിന്റെ ഘടന. വര്‍ക്കല ലൈറ്റ് ഹൌസിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ ടണല്‍ കാണാന്‍ ധാരാളം സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരുന്നു.



Click it and Unblock the Notifications