പക്ഷിനിരീക്ഷകരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നാണ് വേടാന്തങ്കല്‍ പക്ഷിസങ്കേതം. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന പക്ഷിസങ്കേതം കാണാനായി നിരവധി ആളുകള്‍ ഇവിടെയെത്തുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയ പക്ഷിസങ്കേതമാണിത്.
രാജ്യമെങ്ങുമുള്ള പക്ഷിനിരീക്ഷകരുടെ പക്ഷിപ്രിയരുടെയും പ്രധാന ആകര്‍ഷണം കൂടിയാണ് വേടാന്തങ്കല്‍ പക്ഷിസങ്കേതം. അതിന് പ്രധാനപ്പെട്ട ഒരു കാരണം ഇവിടെയെത്തുന്ന ദേശാടനപ്പക്ഷികളാണ്. അപൂര്‍വ്വ വിഭാഗത്തില്‍പ്പെട്ട അരയന്നങ്ങള്‍, എരണ്ട, സാന്‍ഡ്‌പൈപ്പര്‍ തുടങ്ങിയ പക്ഷിവര്‍ഗ്ഗങ്ങള്‍ വേടാന്തങ്കല്‍ പക്ഷിസങ്കേതത്തിന്റെ പ്രത്യേകതയാണ്. സൈബീരിയന്‍ കൊക്കുകളാണ് ഇവിടത്തെ അതിഥികളില്‍ പ്രധാനപ്പെട്ട മറ്റൊന്ന്.
വേടാന്തങ്കല്‍ പക്ഷിസങ്കേതം ഏതാണ്ട് 74 കിലോമീറ്റര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ഇവിടെ നിരവധി വിദേശരാജ്യങ്ങളില്‍ നിന്നും പക്ഷികള്‍ വിരുന്നുവരുന്നു.



Click it and Unblock the Notifications