വെല്ലൂരിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് അമൃതി സുവോളജിക്കല്‍ പാര്‍ക്ക്. അമൃതി നദിക്കരയില്‍ ജാവദു കുന്നിന് താഴെയായാണ് ഇത് സ്ഥിതിചെയ്യുന്നത്. വ്യത്യസ്ത തരത്തില്‍പ്പെട്ട പക്ഷികളും മൃഗങ്ങളും ഒപ്പം മനോഹരമായ വെള്ളച്ചാട്ടങ്ങളും ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. കുരങ്ങ്, മാന്‍, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങളും മയില്‍, താറാവ്, തത്ത, പരുന്ത് തുടങ്ങിയ പക്ഷികളും ഇവിടെ നിരവധിയായി ഉണ്ട്. നിരവധി ഔഷധച്ചെടികളും ഇവിടെ കാണാന്‍ സാധിക്കും. കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥലവും ഇവിട ഒരുക്കിയിട്ടുണ്ട്. ഒരാള്‍ക്ക് രണ്ടുരൂപയാണ് പാര്‍ക്കിലേക്കുള്ള പ്രവേശന ഫീസ്.



Click it and Unblock the Notifications