വെല്ലൂര്‍ ജില്ലയിലുള്ള കാട്പാടി താലൂക്കിലാണ് മേട്ടുക്കുളം എന്ന പ്രശസ്തമായ ഗ്രാമം. മുത്തുമാരിയമ്മന്‍ ക്ഷേത്രമാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം. ശ്രീ മഹാ മുത്തുമാരിയമ്മനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. മുത്തുമാരിയയമ്മന്‍ ക്ഷേത്ര കോംപൗണ്ടില്‍ മഹാഗണപതി, ബാലമുരുകന്‍, നവഗ്രഹങ്ങള്‍ തുടങ്ങിയ ദേവതമാരുടെ ശ്രീകോവിലുകള്‍ കാണാം. മേട്ടുക്കുളം ബസ് സ്റ്റാന്‍ഡില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരത്തുള്ള ആഞ്ജനേയര്‍ കോവിലാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. വെല്ലൂര്‍ നഗരത്തില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലത്താണിത്.



Click it and Unblock the Notifications