കൌരവരുടെ മുന്‍പില്‍ പരാജയപ്പെട്ട പാണ്ഡവര്‍ വിരാട് നഗറിലുള്ള ഈ നീണ്ട ഗുഹയാണ് പന്ത്രണ്ടു വര്‍ഷത്തെ വനവാസ കാലം കഴിഞ്ഞുള്ള, ഒരു വര്‍ഷത്തെ അജ്ഞാത വാസത്തിനു ഉപയോഗപ്പെടുത്തിയത് എന്നാണു ഐതിഹ്യങ്ങളില്‍ പറയുന്നത്. അതിനാല്‍ ഇതിനു ഭീം കി ഡൂംഗരി എന്ന് പേര്‍. വിരാട രാജാവിന്റെ രാജ്യമായിരുന്ന വിരാട പുരിയാണ് ഇപ്പോഴത്തെ വിരാട് നഗര്‍.
എന്നും ഐതിഹ്യം. പാണ്ഡവ സഹോദരങ്ങളിലെ ഏറ്റവും ബലവാനായ ഭീമന്‍ ഈ ഗുഹ അതായത്, ഭീം കി ഡൂംഗരി യാണ് തന്റെ താമസത്തിനു തിരഞ്ഞെടുത്തത്.വിരാട രാജാവിന്റെ കൊട്ടാരത്തിലെ പാചകക്കാരനായി ജോലി ചെയ്തു കൊണ്ടായിരുന്നു തീറ്റയിലും പാചകത്തിലും രസിച്ചിരുന്ന ഭീമന്‍ ജീവിച്ചതത്രേ.



Click it and Unblock the Notifications