ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന രണ്ടു ബുദ്ധവിഹാരങ്ങളുടെ അവശിഷ്ടങ്ങള്‍ ശേഷിക്കുന്ന ഒരു കുന്നാണ് ബീജക് കി പഹരി. ചൈനീസ് സഞ്ചാരി ഹുയാന് സാങ്ങ് ഇന്ത്യ സന്ദര്‍ശിച്ച ബി സി.634 -ല്‍ അതായത് 900 വര്‍ഷം മുമ്പ് ഇവിടെ എട്ടു ബുദ്ധ വിഹാരങ്ങള്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. വിഹാരത്തിന്റെ മധ്യ ഭാഗത്ത് ഒരു ക്ഷേത്രത്തിനകം പോലെ തോന്നിപ്പിക്കുന്ന, വൃത്താകൃതിയിലുള്ള ഒരു മുറിയാണ് .
ഇതാണ് ഏറ്റവും പുരാതനമായ ക്ഷേത്രഘടന . .ഇതിന്റെ പുറം ചുവരില്‍ അശോകന്റെ കാലത്തെ ബുദ്ധ ശാസനങ്ങള്‍ ബ്രഹ്മി ലിപിയില്‍ കൊത്തിവച്ചിരിക്കുന്നു. മുകള്‍ത്തട്ട് താഴെയുള്ള തട്ടില്‍ നിന്നും മുപ്പതു അടി ഉയരത്തിലാണ് . സഞ്ചാരികള്‍ക്ക് അശോകന്റെ രണ്ടാമത്തെ ശിലാ ശാസനം അവിടെ കാണാം. ഭീമാകാരമായ ഒരു ഉരുളന്‍ പാറയിലാണത് കൊത്തി വച്ചിരിക്കുന്നത്