വിശാഖ പട്ടണം സ്റ്റീല്‍ പ്ലാന്‍റിന് സമീപമാണ് പട്ടണത്തിനു തെക്ക് ഭാഗത്തായി കിടക്കുന്ന ഈ കടല്‍ത്തീരം . നിര നിരയായി പനകള്‍ വളര്‍ന്നു നില്‍ക്കുന്ന ഈ കടല്‍ത്തീരം അതിന്റെ പ്രകൃതി ഭംഗിക്ക് അറിയപ്പെടുന്നു. ചിത്രീ കരണ സാധ്യതകള്‍ തിരിച്ചറിഞ്ഞ സിനിമാ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഇപ്പോള്‍ ഈ ബീച്ച് പ്രശസ്തമാണ്.അതുപോലെ വിനോദ സഞ്ചാരികള്‍ക്കിടയില്‍ അതിന്റെ ശാന്ത സൌന്ദര്യത്തി ന്‍റെ പേരിലും പ്രിയപ്പെട്ടതായിരിക്കുന്നു. സമുദ്രത്തിനു മധ്യത്തില്‍ കാണുന്ന പിത്ത കൊണ്ടയും തീരത്തിന് എതിര്‍വശത്തായി സ്ഥിതി കുന്നിന്‍ മുകളിലെ കൃഷ്ണ ക്ഷേത്രവും ജനക്കൂട്ടത്തെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു.



Click it and Unblock the Notifications