കൈലാസ ഗിരി പ്രകൃതി രമണീയമായ ഒരു ഹില്‍ സ്റ്റേഷന്‍ ആണ്. കുന്ന് അതിന്റെ ഇടതും രാമകൃഷ്ണ , ഋഷി കൊണ്ട ബീച്ചുകള്‍ കൊണ്ടും വലതു ഭാഗത്ത് കുന്നുകൊണ്ടും വളയപ്പെട്ടിരിക്കുന്നു . ശിവന്‍റെ യും പാര്‍വ്വതിയുടെയും ഭീമാകാരമായ പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഈ കുന്നിനു അവരുടെ ഇരിപ്പിടമായ കൈലാസത്തില്‍ നിന്നാണ് ആ പേര് കൈവന്നിരിക്കുന്നത്.കുന്നിന്‍ മുകളിലേക്ക് റോപ്പ് വേ ട്രോളികള്‍ ഉണ്ട് . റോപ്പ് വേ യാത്രയില്‍ വൈകുന്നേരങ്ങളില്‍ ആണെങ്കില്‍ പട്ടണത്തിന്റെ മനോഹരമായ കാഴ്ചകള്‍ കണ്ടാസ്വദിക്കാം .
കുട്ടികള്‍ക്കുള്ള തീവണ്ടി, ചെടികളെ ക്കൊണ്ട് നിര്‍മ്മിച്ച വലിയ ക്ലോക്ക് എന്നിവയും ഇവിടെയുണ്ട് . നിരീക്ഷണ ക്കോണുകള്‍ എന്ന് വിളിക്കാവുന്ന അനേകം കാഴ്ച സ്ഥലങ്ങള്‍ ഇവിടെയുണ്ട്. ടൈറ്റാനിക് വ്യൂ പോയന്‍റ് , ശംഖ് ചക്ര നാമ , ശാന്തി ആശ്രം , ഗ്ലൈഡിംഗ് ബേസ് പോയന്‍റ് , റ്റെലസ്കൊപിക് പോയന്‍റ് തുടങ്ങിയവ അവയില്‍ ചിലതാണ് . ഇവ ചുറ്റുപാടുമുള്ള സസ്യ ജാലങ്ങളുടെ ഭംഗിയും അനന്തമായി കിടക്കുന്ന സമുദ്രത്തിന്‍റെ വിശാലതയും കാണാന്‍ അവസരം നല്‍കും .



Click it and Unblock the Notifications