ഏഷ്യയിലെ തന്നെ ഒരേ ഒരു സബ് മറൈന്‍ മ്യൂസിയമാണ് രാമകൃഷ്ണ ബീച്ചില്‍ ഉള്ള ത് . അതുകൊണ്ട് തന്നെ സഞ്ചാരികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒന്നായിരിക്കുന്നു.സ്മൃതിക എന്നാണു മ്യൂസിയം അറിയപ്പെടുന്നത്. 2001-ല്‍ ആണ് ഐ എന്‍ എസ് കുര്‍സുര എന്ന റഷ്യന്‍ അന്തര്‍ വാഹിനിക്കപ്പല്‍ മ്യൂസിയമാക്കി പരിണമി പ്പിച്ചത് സബ്മറൈ ന്‍ തീരത്തേക്ക് കൊണ്ടുവരുന്നതിനുള്ള സാമ്പത്തിക സഹായങ്ങള്‍ ഇന്ത്യയുടെ പ്രീമിയര്‍ ഡിഫന്‍സ് ലാബ് , ഓ എന്‍ ജി സി , വിശാഖ പട്ടണം പോര്‍ട്ട് , നാഷണല്‍ ഷിപ്പ് ഡിസൈന്‍ സെന്‍റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആണ് നല്‍കിയത്.ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി നാര ചന്ദ്രബാബു നായിഡു ആണ് ഉത്ഘാടനം ചെയ്തത് .



Click it and Unblock the Notifications