Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വൃന്ദാവനം » ആകര്‍ഷണങ്ങള് » ബങ്കെബിഹാരി ക്ഷേത്രം

ബങ്കെബിഹാരി ക്ഷേത്രം, വൃന്ദാവനം

38

പ്രശസ്‌ത ഗായകനായ താന്‍സന്റെ ഗുരുവായിരുന്ന സ്വാമി ഹരിദാസ്‌ പണികഴിപ്പിച്ച പ്രമുഖ ക്ഷേത്രമാണ്‌ ബങ്കെ ബിഹാരി ക്ഷേത്രം. രാജസ്ഥാനി ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം കൃഷ്‌ണനെ ആരാധിക്കാനായുള്ളതാണ്‌. ബങ്കെ എന്നാല്‍ മൂന്ന്‌ സ്ഥലങ്ങളിലേയ്‌ക്ക്‌ വളഞ്ഞ്‌ നില്‍ക്കുന്ന എന്നാണ്‌ അര്‍ത്ഥം. ബിഹാരി എന്നാല്‍ അതി സന്തോഷവാന്‍ എന്നും. പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ ക്ഷേത്രത്തിലെ ശ്രീകൃഷ്‌ണ വിഗ്രഹം മൂന്ന്‌ വശത്തേയ്‌ക്കും തിരിഞ്ഞു നില്‍ക്കുന്ന രീതിയിലുള്ളതാണ്‌. മുഗളന്‍മാരുടെ അധിനിവേശ കാലത്ത്‌ ക്ഷേത്രം നശിപ്പിക്കാന്‍ വന്നപ്പോള്‍ പൂജാരി ഭഗവാന്‍ കൃഷ്‌ണന്റെ വിഗ്രഹം ഭൂമിക്കടിയില്‍ ഒളിപ്പിച്ചു വച്ചു എന്നാണ്‌ ഐതീഹ്യത്തില്‍ പറയുന്നത്‌.

ഒരിക്കല്‍ അതുവഴി കടന്നു പോയ സ്വാമി ഹരിദാസ്‌ വിഗ്രഹം ഒളിപ്പിച്ച്‌ വച്ചിരുന്ന സ്ഥലം വിശ്രമിക്കുന്നതിനായി തിരഞ്ഞെടുത്തു. അപ്പോള്‍ അദ്ദേഹത്തിന്റെ സ്വപ്‌നത്തിലെത്തിയ ശ്രീകൃഷ്‌ണന്‍ വിഗ്രഹം പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടത്രെ. സ്വാമി ഹരിദാസ്‌ ഇതനുസരിച്ച്‌ അവിടം കുഴിക്കുകയും വിഗ്രഹം കണ്ടെത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ വിഗ്രഹം പ്രതിഷ്‌ഠിച്ച്‌ അവിടെ അമ്പലം പണിയുകയും ചെയ്‌തു. ഹിന്ദുക്കളുടെ പുണ്യ ക്ഷേത്രമായ ഇവിടെ നിരവധി വിശ്വാസികള്‍ എല്ലാ ദിവസവും എത്താറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed