ഗോവിന്ദദിയോ എന്നും വിളിക്കപ്പെടുന്ന ഭഗവാന്‍ ശ്രീകൃഷ്‌ണനെ ആരാധിക്കുന്ന ക്ഷേത്രമാണ് ഗോവിന്ദ ദിയോ ക്ഷേത്രം. ഭഗവാന്‍ ശ്രീകൃഷന്‍ ബാല്യകാലം ചിലവഴിച്ചത് വൃന്ദാവനത്തിലാണന്നാണ് പറയപ്പെടുന്നത്. അതിനാല്‍ ശ്രീകൃഷ്‌ണനുമായി ബന്ധപ്പെട്ടുള്ള നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. ഏഴ് വര്‍ഷം കൊണ്ട് ആയിരത്തിലേറെ പേര്‍ചേര്‍ന്ന് നിര്‍മ്മിച്ച ക്ഷേത്രമാണിത്.
മാര്‍ബിളില്‍ തീര്‍ത്ത ആരാധനാവേദിയും മുകള്‍തട്ടില്‍ കൊത്തി വച്ചിട്ടുള്ള താമരയുമാണ് ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഔറംഗസേബിന്റെ ഭരണകാലത്ത് ക്ഷേത്രത്തിന്റെ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടിരുന്നു. എന്നാലും ക്ഷേത്രത്തിന്റെ പ്രൗഢി ഇപ്പോഴും നഷ്‌ടമായിട്ടില്ല. ലോകത്തെമ്പാടുമുള്ള വിശ്വാസികളും പ്രധാന താര്‍ത്ഥാടന കേന്ദ്രമാണിപ്പോഴും ഇവിടം. ജന്മാഷ്‌ടമി നാളിലും ഹോളിയ്‌ക്കും ക്ഷേത്രം പൂക്കളാലും ദീപത്താലും അലങ്കരിക്കും.



Click it and Unblock the Notifications