വര്‍ഷം മുഴുവന്‍ പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്ന കുറുവദ്വീപ് കബനീനദിയിലാണ് സ്ഥിതിചെയ്യുന്നത്. വയനാട്ടിലെ പ്രമുഖനദിയാണ് കബനി. ഒപ്പം കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്ന് നദികളില്‍ ഒന്നുകൂടിയാണ് കബനി. നദിയിലെ ഡെല്‍റ്റ കാരണം നിത്യഹരിതമരങ്ങള്‍ വളരുന്ന കുറുവ ദ്വീപ് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ് കുറുവ ദ്വീപ്.
ലോകമെമ്പാടുമുള്ള പ്രകൃതിസ്‌നേഹികളായ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണിത്. കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ ടി ഡി സി) നല്‍കുന്ന ഫൈബര്‍ ബോട്ടുകളിലും റാഫ്റ്റിലും സഞ്ചാരികള്‍ക്ക് കുറുവ ദ്വീപിലെത്താം. വര്‍ഷത്തില്‍ എല്ലാക്കാലത്തും ഇവിടേക്ക് പ്രവേശനമില്ല. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കെ ടി ഡി സിയുടെയും മുന്‍കൂര്‍ അനുവാദത്തോടെ മാത്രമേ ഇവിടേക്ക് യാത്രചെയ്യാന്‍ പാടുള്ളൂ.



Click it and Unblock the Notifications