Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബഖാലി

ബഖാലി - മനോഹരമായ കടല്‍ത്തീരം

5

വെസ്റ്റ് ബംഗാളിന്‍റെ തെക്ക് ഭാഗത്തുള്ള 24 ഫര്‍ഗാനകളുടെ ജില്ലയിലാണ് പ്രശസ്തമായ  ബഖാലി റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. സുന്ദരമായ കാഴ്ചകളും, കാലാവസ്ഥയും അനുഭവിക്കാനാകുന്ന, നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നകന്ന ഒരു സ്ഥലമാണിത്.

കടല്‍ത്തീരവും, ഇരട്ട നഗരവും

ഇരട്ട നഗരങ്ങളായ ബഖാലി, ഫ്രാസര്‍ഗുഞ്ച് എന്നീ രണ്ട് നഗരങ്ങള്‍ക്കിടക്കുള്ള 7 കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപാണിത്. സ്പോര്‍‌ട്സ്, സൈക്ലിംഗ്, ഓട്ടം തുടങ്ങിയവക്ക് അനുയോജ്യമായ അല്പം ദുര്‍ഘടമായ ഒരു ബീച്ചാണിത്. ഇവിടെ നിന്ന് കുറഞ്ഞ ദൂരമേ വെസ്റ്റ് ബംഗാള്‍ തലസ്ഥാനമായ കല്‍ക്കത്തയിലേക്കുള്ളൂ.

പരിസരം

ബഖാലിയുടെ ഭംഗിയെന്നത് അവിടുത്തെ വിജനതയാണ്. സര്‍ക്കാര്‍ വകയുള്ള ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഇവിടേക്ക് ചുരുക്കമായേ ഉള്ളൂ. ഒരു വാനോ, ഓട്ടോറിക്ഷയോ വിളിച്ച് ഇവിടെയെത്താം. ഹെന്‍‍റി ദ്വീപ്, വാച്ച് ടവര്‍ എന്നിവിടങ്ങളൊക്കെ റിക്ഷയില്‍ ചെന്ന് കാണാവുന്ന സ്ഥലങ്ങളാണ്. മനോഹരമായ ഹെന്‍‍റി ദ്വീപില്‍ കങ്ക്രു, പാം, സുന്ദരി തുടങ്ങിയ അനേകം വൃക്ഷങ്ങള്‍ കാണാം. ദ്വീപിന്‍റെ തീരപ്രദേശങ്ങളിലെല്ലാം കണ്ടല്‍ വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നുണ്ട്.

ജംബു ഡ്വിപ് ട്രിപ്

ബട് ബടി എന്ന് പേരുള്ള നാടന്‍ ബോട്ടിലുള്ള യാത്രക്ക് ബഖാലി ഏറെ പ്രസിദ്ധമാണ്. ഇതില്‍ സഞ്ചരിച്ച് അടുത്തുള്ള ദ്വീപായ ജംബു ഡ്വിപ്പിലെത്താം. ബോട്ടില്‍ യാത്ര ചെയ്ത് കാഴ്ച കാണുന്നതല്ലാതെ ബീച്ചിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. എന്നിരുന്നാലും ഈ യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും.

ബഖാലി പ്രശസ്തമാക്കുന്നത്

ബഖാലി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബഖാലി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബഖാലി

  • റോഡ് മാര്‍ഗം
    സ്റ്റേറ്റ് ഹൈവേ 34, നാഷണല്‍ ഹൈവേ 117 എന്നിവ വഴി ബഖാലിയിലേക്കെത്താം. കല്‍ക്കത്തയില്‍ നിന്ന് 140 കിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കല്‍ക്കത്ത റെയില്‍വേ ടെര്‍മിനസാണ് ബഖാലിക്കടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് എയര്‍പോര്‍ട്ടാണ് ബഖാലിക്ക് അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കും, വിദേശത്തേക്കും വിമാനസര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat