Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മിഡ്‌നാപൂര്‍

മിഡ്‌നാപൂര്‍ ‍- തീര്‍ത്ഥാടന കേന്ദ്രം

9

കലിംഗ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മിഡ്‌നാപൂര്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ പ്രമുഖരായ നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക്‌ ജന്മം നല്‍കിയ സ്ഥലമാണ്‌. കാങ്‌സനദീ തീരത്ത്‌ സ്ഥിതി ചെയ്യുന്ന നഗരം വളരെ തിരക്കേറിയ വിനോദകേന്ദ്രസഞ്ചാര കേന്ദ്രമാണ്‌. കൊല്‍ക്കത്തയുടെ സമീപത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇതു തന്നെയാണ്‌ ഈ തിരക്കിന്‌ കാരണം.

പേരിന്‌ പിന്നിലെ രഹസ്യം

നഗരത്തിന്റെ പേര്‌ സംബന്ധിച്ച്‌ ഹിന്ദുക്കളും മുസ്ലീങ്ങളും അവരവരുടേതായ കഥകള്‍ പറയുന്നുണ്ട്‌. ഹിന്ദു ദേവതയായ മേദിനിമാതയുടെ പേരില്‍ നിന്നാണ്‌ മിഡ്‌നാപൂര്‍ എന്ന പേര്‌ ലഭിച്ചെതാന്നാണ്‌ ഹിന്ദു വിശ്വാസം. എന്നാല്‍ മുസ്ലീങ്ങളുടെ തീര്‍ത്ഥാടന കേന്ദ്രമായ മദീനയില്‍ നിന്നാണ്‌ നഗരത്തിന്‌ ഈ പേര്‌ ലഭിച്ചതെന്നാണ്‌ മുസ്ലീങ്ങളുടെ വിശ്വാസം. നിരവധി മുസ്ലീംപള്ളികളും മുസ്ലീം ജനതയും ഇവിടെയുണ്ട്‌.

മിഡ്‌നാപൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

മിഡ്‌നാപൂര്‍ വിനോദ സഞ്ചാരം പ്രധാന ആകര്‍ഷണങ്ങളാണ്‌ ചപ്പലേശ്വര ശിവ ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം , മുസ്ലീം പള്ളികള്‍, ദര്‍ഗകള്‍ എന്നവ. കാളിദേവിയുടെ വിശ്വാസികള്‍ നിരന്തരമെത്തുന്ന ക്ഷേത്രമാണ്‌ ബട്ടാള ക്ഷേത്രം. ദുര്‍ഗപൂജ, സരസ്വതി പൂജ, കാളി പൂജ കാലങ്ങളാണ്‌ മിഡ്‌നാപൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌. ആഘോഷങ്ങളുടെ ഭാഗമായി നഗരം പൂര്‍ണമായി പന്തലുകളാലും മറ്റും ഇക്കാലയളവില്‍ അലങ്കരിക്കപ്പെട്ടിരിക്കും.

മിഡ്‌നാപൂരിലെ വിദ്യാഭ്യാസം

വിനോദസഞ്ചാരം കേന്ദ്രം എന്നതിലുപരി നിരവധി സ്‌കൂളുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും മിഡ്‌നാപൂരിലുണ്ട്‌. വിവിധ നഗരങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനത്തിനായി എത്താറുണ്ട്‌.

നഗരത്തില്‍ നിരവധി ഉദ്യാനങ്ങള്‍ ഉണ്ട്‌. പ്രാദേശ വാസികള്‍ രാവിലെയും വൈകിട്ടും ഈ ഉദ്യാനങ്ങളില്‍ നടക്കാനെത്തുക പതിവാണ്‌.

മിഡ്‌നാപൂര്‍ പ്രശസ്തമാക്കുന്നത്

മിഡ്‌നാപൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മിഡ്‌നാപൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മിഡ്‌നാപൂര്‍

  • റോഡ് മാര്‍ഗം
    കൊല്‍ക്കത്ത ദേശീയ പാത 6 വഴി മിഡ്‌നാപൂരുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. 129 കിലോമീറ്റര്‍ ദൂരമാണുള്ളത്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മിഡ്‌നാപൂര്‍ റയില്‍വെസ്റ്റേഷന്‍ മറ്റ്‌ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ഖരഗ്‌പൂര്‍ റയില്‍വെ സ്റ്റേഷനും സമീപത്തായാണ്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മിഡ്‌നാപൂരിനടുത്തുള്ള വിമാനത്താവളം കൊല്‍ക്കത്ത വിമാനത്താവളമാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon