വെസ്റ്റ് ചമ്പാരന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പഞ്ചാനന്ദ്, സൊനാഹ, ഗന്ധക് എന്നീ മൂന്ന് വിശുദ്ധ നദികളുടെ സംഗമകേന്ദ്രമാണ് ത്രിവേണി തീരം. എല്ലാ വര്‍ഷവും മകരസംക്രാന്തി ദിനത്തില്‍ ഇവിടെ വലിയ ആഘോഷം നടന്നുവരുന്നു. അന്ന് ഇവിടെ നദിയില്‍ ഭക്തര്‍ മുങ്ങിനിവരുന്നു. പ്രകൃതിരമണീയമായ ഈ സ്ഥലം ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ്.