ബേട്ടി നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള പ്രകൃതിദത്തമായ ഒരു തടാകമാണ് സരൈയ്യ മന്‍. ദേശാടനപക്ഷികളുടെ ഒരു കേന്ദ്രമാണിവിടം.
880 കിലോമീറ്റര്‍ വ്യാപ്തിയുള്ള വന്യജീവി സങ്കേതമാണ് വാല്‍മീകി നാഷണല്‍ പാര്‍ക്ക്. ഷിവാലിക് മേഖലയുടെ അതിരിലായാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഈ പാര്‍ക്ക് പ്രധാനമായും വംശനാശ ഭീഷണി നേരിടുന്ന കടുവ പോലുള്ള ജിവികളെ സംരക്ഷിക്കാന്‍...
52 തകര്‍ന്ന കോട്ടകളുടെ സാന്നിധ്യത്താലാണ് ഭവന്‍ഗഡ് അറിയപ്പെടുന്നത്. ഭവന്‍ എന്നാല്‍ 52 എന്നും ഗഡ് എന്നാല്‍ കോട്ട എന്നുമാണര്‍ത്ഥം. ഗ്രാമത്തിന്‍റെ വടക്ക് ഭാഗത്തും, വടക്ക് പടിഞ്ഞാറ് ഭാഗത്തുമായി കുറഞ്ഞ ദൂരത്തില്‍ 52 കോട്ടകളുടെയും, 53...
വെസ്റ്റ് ചമ്പാരന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പഞ്ചാനന്ദ്, സൊനാഹ, ഗന്ധക് എന്നീ മൂന്ന് വിശുദ്ധ നദികളുടെ സംഗമകേന്ദ്രമാണ് ത്രിവേണി തീരം. എല്ലാ വര്‍ഷവും മകരസംക്രാന്തി ദിനത്തില്‍ ഇവിടെ വലിയ ആഘോഷം നടന്നുവരുന്നു. അന്ന് ഇവിടെ നദിയില്‍ ഭക്തര്‍...
സുമേശ്വര്‍ കുന്നിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഇത് വെസ്റ്റ് ചമ്പാരന്‍ -നേപ്പാള്‍ അതിര്‍ത്തിയിലാണ്. ഇന്ന് തകര്‍ന്ന അവസ്ഥയിലുള്ള ഈ കോട്ട ഒരു വന്‍ ഗര്‍ത്തത്തിനരികിലാണ് സ്ഥിതി ചെയ്യുന്നത്. തകര്‍ന്ന അവസ്ഥയിലാണെങ്കിലും...
2300 വര്‍ഷം പഴക്കമുള്ളതാണ് അസോകസ്തംഭം. 35 അടി ഉയരമുള്ള ഈ സ്തംഭം ശ്രദ്ധേയമാകുന്നത് അതിന്‍റെ വലുപ്പം കൊണ്ടും രൂപകല്പനകൊണ്ടുമാണ്. മൗര്യകാലഘട്ടത്തിലെ നിര്‍മ്മാണ വൈദഗ്ദ്യമാണ് ഇത് വെളിവാക്കുന്നത്.
മനോഹരമായ പ്രകൃതി പശ്ചാത്തലത്തിലാണ് ബിക്നതോഹരി സ്ഥിതി ചെയ്യുന്നത്. മഞ്ഞണിഞ്ഞ ഹിമാലപര്‍വ്വതനിരകളുടെ കാഴ്ചയാണ് ഇവിടെ നിന്ന് കാണാനാവുക. ഇവയില്‍ അന്നപൂര്‍ണ്ണ പര്‍വ്വതമാണ് ഏറ്റവും വ്യക്തമായി കാണാനാവുക. കിങ്ങ് ജോര്‍ജ്ജ് അഞ്ചാമന്‍ വേട്ടക്കായി ഈ...
ലൗറിയ ബ്ലോക്കിലാണ് നന്ദന്‍ഗഡ് സ്ഥിതി ചെയ്യുന്നത്. നര്‍കാതിയഗഞ്ചിലാണ് ചാങ്കിഗഡ്. രണ്ട് വലിയ മണ്‍കുന്നുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഇവ നന്ദ രാജവംശത്തിന്‍റെയും, സാമ്പത്തികശാസ്ത്ര വിദഗ്ധനായിരുന്ന ചണക്യന്‍റെയും ശേഷിപ്പാണ്.
ആള്‍ ഇന്ത്യ ഗാന്ധി സേവാ സംഘത്തിന്‍റെ 1937 ലെ വാര്‍ഷിക യോഗം നടന്നത് ഇവിടെയാണ്. മഹാത്മാഗാന്ധി, ഡോ. രാജേന്ദ്രപ്രസാദ്, ജെ.ബി കൃപാലാനി, തുടങ്ങിയവര്‍ ഇതില്‍ പങ്കെടുത്തിരുന്നു. അന്ന് ഗാന്ധിജി സ്ഥാപിച്ച ഒരു പ്രാഥമിക വിദ്യാലയം ഇന്നും ഇവിടെ...
ഇന്ത്യന്‍ സ്വാതന്ത്യസമരത്തില്‍ പ്രധാന സ്ഥാനമുള്ളതാണ് ബിടിഹരാവ ആശ്രമം. ഇവിടെ വച്ചാണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമായ ചമ്പാരന്‍ സത്യാഗ്രഹം ആരംഭിച്ചത്.