സമുദ്ര നിരപ്പില്‍ നിന്നും 872 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ടൂറ കൊടുമുടി ടൂറ മലനിരകളിലെ പ്രശസ്‌തമായ കൊടുമുടികളില്‍ ഒന്നാണ്. നോക്‌റെക് ദേശീയോദ്യാനത്തിന്റെ നിയന്ത്രണത്തിലാണിവിടം. ദുറ എന്ന് ശരിക്കും അറിയപ്പെട്ടിരുന്ന ഇവിടെ ഒരിക്കല്‍ ദൈവങ്ങളുടെ വാസസ്ഥാനമായിരുന്നു എന്നാണ് ഐതീഹ്യങ്ങള്‍ പറയുന്നത്. ബ്രഹ്മപുത്ര താഴ് വരകളും ബംഗ്ലാദേശ് സമതലങ്ങളും ഇവിടെ നിന്നും നോക്കിയാല്‍ കാണാന്‍ കഴിയും. കൊടുമുടിയുടെ മുകളില്‍ ഒരു ടൂറിസ്റ്റ് ബംഗ്ലാവും നിരീഷണാലയവും തോട്ടങ്ങളും ഉണ്ട്. കൊടുമുടയുടെ താഴെ നിന്നും മുകളിലേയ്‌ക്ക് ഒരു ട്രക്കിങ് പാതയുണ്ട്.
ഷില്ലോങ്ങില്‍ നിന്ന് ടൂറിസ്റ്റ് ബസിന് ടൂറയിലെത്തുന്നതാണ് എളുപ്പം.



Click it and Unblock the Notifications