Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യമുന നഗര്‍ » ആകര്‍ഷണങ്ങള് » കലേശര്‍ വന്യജീവി സംരക്ഷണകേന്ദ്രം

കലേശര്‍ വന്യജീവി സംരക്ഷണകേന്ദ്രം, യമുന നഗര്‍

6

ചണ്ഡിഗഡില്‍ നിന്ന് 126 കിലോമീറ്റര്‍ അകലെ കിഴക്ക് ഭാഗത്തുള്ള ഒരു സംരക്ഷിത മേഖലയാണ് കലേശര്‍ വന്യജീവി സംരക്ഷണകേന്ദ്രം. ഹിമാലയത്തിന്‍റെ താഴ്ഭാഗങ്ങളിലായുള്ള ഈ പ്രദേശം സാല്‍ വനമാണ്. 2003 ലാണ് ഗവണ്‍മെന്‍റ് ഈ പ്രദേശം നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 2000 അടി മുതല്‍ 3500 അടി വരെ ഉയരത്തിലുള്ള കലേശര്‍ 11000 ഏക്കറോളം വ്യാപിച്ച് കിടക്കുന്നതാണ്.

വന്യജീവികളിലും, പക്ഷികളിലും താല്പര്യമുള്ളവര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു പ്രദേശമായിരിക്കും ഇത്. മാന്‍, കാട്ടുപന്നി,മുയല്‍, മുള്ളന്‍പന്നി, പുള്ളിമാന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ ഇവിടെയുണ്ട്. ഖെയിര്‍, സാല്‍, ഷിഷാം, സെയ്ന്‍, ജിന്‍ഖാന്‍, ചാല്‍ തുടങ്ങിയ വൃക്ഷങ്ങളും ഇവിടെ സമൃദ്ധമായുണ്ട്. സിന്ദൂര വൃക്ഷങ്ങളുടെ സാന്നിധ്യത്താല്‍ ഈ പാര്‍ക്ക് പ്രശസ്തമാണ്.

ചുറ്റുപാടുമുള്ള പ്രദേശത്തിന്‍റെ മനോഹരമായ കാഴ്ച നല്കുന്ന ഒരു വ്യു പോയിന്‍റും ഇവിടെയുണ്ട്. 100 വര്‍ഷത്തോളം പഴക്കമുള്ള ഒരു ബംഗ്ലാവ് ഇതിനടുത്ത് നിലവിലുണ്ട്. വനം വകുപ്പിന്‍റെ ഗസ്റ്റ് ഹൗസില്‍ നിന്നാല്‍ യമുനാ നദിയുടെ മനോഹരമായ കാഴ്ച ലഭിക്കും. ആകര്‍ഷകമായ ഉദ്യാനത്തിന് നടുവിലുള്ള ഗസ്റ്റ് ഹൗസ് വിശാലവും, ആകര്‍ഷകവുമായ മുറികളും, തടികൊണ്ടുള്ള തറയും, തേക്ക് പാനലുകള്‍ ഉപയോഗിക്കുന്നവയുമാണ്. തണുപ്പില്‍ നിന്ന് രക്ഷ നേടാനുള്ള ഒരു നെരിപ്പോടും, പഴയകാലത്തെ ഫര്‍ണ്ണിച്ചറുകളും ഇവിടെ കാണാം. പാര്‍ക്കിന്‍റെ പല ഭാഗങ്ങളിലായി എട്ട് സ്ഥലത്ത് വന്യ ജീവികള്‍ക്ക് വെള്ളം ലഭ്യമാക്കാനായി കുളങ്ങളുണ്ട്. ഇത് വഴി വെള്ളം തേടി വന്യജീവികള്‍ പാര്‍ക്കിന് പുറത്തേക്ക് പോകുന്നത് തടയാന്‍ സാധിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu